വെനസ്വേലയിൽ മഡുറോ തോറ്റെന്നു വ്യക്തം: ബ്ലിങ്കൻ
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥി എഡ്മുണ്ടോ ഗോൺസാലസ് ജയിച്ചതിനു വ്യക്തമായ തെളിവുണ്ടെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ഞായറാഴ്ചത്തെ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് മഡുറോ മൂന്നാം വട്ടവും തെരഞ്ഞെടുക്കപ്പെട്ടുവെന്നാണു വെനസ്വേലൻ തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചത്. എന്നാൽ, ഗോൺസാലസാണു ജയിച്ചതെന്നും മഡുറോ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
മഡുറോയ്ക്കെതിരേ ജനം പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നുണ്ട്. വോട്ടെടുപ്പിന്റെ വിശദമായ കണക്ക് പുറത്തുവിടണമെന്ന ആഹ്വാനത്തിൽ ബ്രസീൽ, മെക്സിക്കോ, കൊളംബിയ എന്നീ രാജ്യങ്ങളും കഴിഞ്ഞദിവസം പങ്കുചേർന്നു.
Source link