വയനാട് ദുരന്തം; സൂര്യയും ജ്യോതികയും കാർത്തിയും ചേർന്ന് കൈമാറിയത് 50 ലക്ഷം
വയനാട് ദുരന്തം; സൂര്യയും ജ്യോതികയും കാർത്തിയും ചേർന്ന് കൈമാറിയത് 50 ലക്ഷം | Suriya Karthi Wauyanad
വയനാട് ദുരന്തം; സൂര്യയും ജ്യോതികയും കാർത്തിയും ചേർന്ന് കൈമാറിയത് 50 ലക്ഷം
മനോരമ ലേഖകൻ
Published: August 01 , 2024 02:00 PM IST
1 minute Read
സൂര്യയും ജ്യോതികയും കാർത്തിയും
വയനാട് ഉരുൾപ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സൂര്യയും ജ്യോതികയും കാർത്തിയും ചേർന്ന് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി. ഇവരുടെ മാനേജേഴ്സ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
വയനാട്ടിലെ ദുരിതബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായങ്ങള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് എത്തുകയാണ്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്ല്യാണരാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പ്, കെഎസ്എഫ്ഇ എന്നിവരും അഞ്ച് കോടി രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്. നടൻ വിക്രം 20 ലക്ഷം രൂപ നൽകുകയുണ്ടായി.
English Summary:
Suriya, Jyotika and Karthi have collectively donated 50 Lakhs to the Kerala CM Relief Fund
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-karthi mo-environment-wayanad-landslide f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-suriya 3vk9d54lajj84bhlfpg7fpitb8 mo-entertainment-movie-jyothika
Source link