KERALAMLATEST NEWS

ഗർഭി​ണി​ക്കുതി​രയെ മർദ്ദി​ച്ച ഒരാൾ അറസ്റ്റിൽ

കൊല്ലം: പള്ളിമുക്ക് തെക്കേകാവ് ക്ഷേത്ര പരിസരത്ത് കെട്ടിയിരുന്ന അഞ്ചു മാസം ഗർഭമുള്ള കുതിരയെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റി​ൽ. കൊട്ടിയം പറക്കുളം വലിയവിള വീട്ടിൽ അൽ അമീനാണ് (26) ഇന്നലെ രാവി​ലെ ഉമയനല്ലൂരി​ൽ നി​ന്ന് ഇരവിപുരം പൊലീസിന്റെ പിടിയിലായത്. ഇയാളെ റി​മാൻഡ് ചെയ്തു.

കുതിരയുടെ ഉടമയായ വടക്കേവിള നെടിയം ഷാനവാസ് മൻസിലിൽ ഷാനവാസ് നൽകിയ പരാതിയിലാണ് അറസ്റ്റ്. തെക്കേകാവ് ക്ഷേത്രത്തിനു സമീപമുള്ളവരും കൊട്ടിയം സ്വദേശികളുമാണ് പിടിയിലാകാനുള്ളത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. സംഭവം വാർത്തയായതോടെ പ്രതി​കൾ ഒളിവിൽ പോവുകയായിരുന്നു. ജില്ല വെറ്ററിനറി കേന്ദ്രത്തിൽ നിന്ന് ഡോക്ടർമാരെത്തി കുതി​രയ്ക്ക് വിദഗ്ദ്ധ ചികിത്സ നൽകി​. പോർട്ടബിൾ അൾട്രാ സൗണ്ട് സ്‌കാനിംഗ് മെഷീൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വീട്ടിൽ എത്തിച്ചാണ് പരിശോധന നടത്തിയത്. കുതിരക്കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.


Source link

Related Articles

Back to top button