SPORTS
ജയത്തോടെ ക്വാർട്ടറിൽ
പാരീസ്: ഒളിന്പിക്സ് പുരുഷ ഡബിൾസ് ബാഡ്മിന്റണിൽ ഇന്ത്യയുടെ സാത്വിക് രാജ് രങ്കറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം ഗ്രൂപ്പിലെ അവസാന മത്സരവും ജയിച്ച് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി ക്വാർട്ടറിലേക്ക്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇന്ത്യൻ സഖ്യം നേരിട്ടുള്ള ഗെയിമുകൾക്ക് ഇന്തോനേഷ്യയുടെ മുഹമ്മദ് റിയാൻ -ഫജാർ അൽഫിയാൻ സഖ്യത്തെ തോൽപ്പിച്ചു. 21-13, 21-13നാണ് ഇന്ത്യൻ ടീമിന്റെ ജയം. ആദ്യമായാണ് ഒളിന്പിക്സിൽ ഇന്ത്യൻ സഖ്യം ക്വാർട്ടറിലെത്തുന്നത്. ഇന്തോനേഷ്യൻ സഖ്യവും ക്വാർട്ടറിലെത്തി.
Source link