KERALAMLATEST NEWS

11 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു, വരുന്ന മൂന്ന് ദിവസങ്ങളിൽ അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തീവ്രമാകുന്നതിനെ തുടർന്ന് 11 ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ,ഇടുക്കി, എറണാകുളം,തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ‌, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ ജില്ലാ കളക്‌ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇവിടങ്ങളിൽ നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. ഇടുക്കി മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

അതേസമയം നാളെ മുതൽ ഓഗസ്‌റ്റ് രണ്ട് വരെ നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പി.എസ്.സി അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. വരുന്ന മൂന്ന് മണിക്കൂറിൽ ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

വയനാടിലെ ദുരിത ബാധിതർക്ക് ദുരിതാശ്വാസ സഹായം നല്കുവാൻ ആഗ്രഹിക്കുന്നവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭ്യമാക്കണമെന്ന് മുന്നറിയിപ്പ്. ദുരിത ബാധിതർക്ക് എല്ലാ സഹായവും സർക്കാർ നൽകുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ആയിരിക്കും. ഔദ്യോഗിക ദുരിതാശ്വാസ പ്രവർത്തകർ അല്ലാത്തവർ ആരും വയനാടിലേക്ക് പോകരുത്. മറ്റുള്ളവർ പോയാൽ പ്രാദേശിക സാഹചര്യം കാരണം വഴിയിൽ തടയുവാൻ സാദ്ധ്യത ഉണ്ട്.

എന്തെങ്കിലും സാഹചര്യത്തിൽ ദുരിതാശ്വാസ സഹായമായി വസ്തുക്കൾ വാങ്ങിയവർ അതാത് ജില്ലയിലെ കളക്ടറേറ്റിൽ 1077 എന്ന നമ്പറിൽ ബന്ധപ്പെട്ട് അറിയിക്കുക. ജില്ലാ കളക്ടറേറ്റിൽ ഇവ ശേഖരിക്കുവാൻ സംവിധാനം ഒരുക്കും. പഴയ വസ്തുകൾ എത്തിക്കരുത്. അവ സ്വീകരിക്കില്ല.
പുതുതായി ആരും ഒന്നും ഇപ്പോൾ വാങ്ങേണ്ടതില്ല. ആവശ്യം ഉണ്ടെങ്കിൽ ദുരന്ത നിവാരണ അതോറിറ്റി അറിയിക്കും.


Source link

Related Articles

Back to top button