കാർ മരത്തിലിടിച്ച് മറിഞ്ഞ് ബ്ലോക്ക് പഞ്ചാ. അംഗം അടക്കം രണ്ടുപേർ മരിച്ചു
രജീഷ്
ആലപ്പുഴ: നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് മറിഞ്ഞ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഉൾപ്പെടെ രണ്ടുപേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്രു.
ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗവും ഡി.വൈ.എഫ്.ഐ മാരാരിക്കുളം ഏരിയാ സെക്രട്ടറിയുമായ രജീഷ്, ഡി.വൈ.എഫ്.ഐ പ്രവർത്തകനായ അനന്തു എന്നിവരാണ് മരിച്ചത്.
കലവൂർ വേലിക്കകത്ത് വെളി രഘുവിന്റെ മകൻ അഖിൽ (27), വളവനാട് കരോട്ടുവെളി സുനിൽ കുമാറിന്റെ മകൻ സുജിത്ത് (26), കലവൂർ പ്രീതി കുളങ്ങര സദാശിവം വീട്ടിൽ അശ്വിൻ പി.സുനിൽ (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രയിലേക്ക് മാറ്റി.
വളവനാട് ക്ഷേത്രം-മാരൻകുളങ്ങര റോഡിൽ ഇന്നലെ രാത്രി ഒമ്പത് മണിക്കായിരുന്നു അപകടം. മഴയിൽ കാർ നിയന്ത്രണംവിട്ട് കലുങ്കിന് സമീപത്തെ പറമ്പിലെ മരത്തിൽ ഇടിച്ച് മറിയുകയായിരുന്നു. നാട്ടുകാരാണ് അപകടത്തിൽപ്പെട്ടവരെ കാറിൽ നിന്ന് പുറത്തെടുത്തത്. സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും രജീഷിന്റെയും അനന്തുവിന്റെയും ജീവൻ രക്ഷിക്കാനായില്ല.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് നാലാം വാർഡ് സ്വദേശി എൽ.ജി നിവാസിൽ മണിയപ്പന്റെ മകനാണ് രജീഷ്. കരോട്ട് വെളിയിൽ വീട്ടിൽ ഓമനക്കുട്ടന്റെ മകനാണ് അനന്തു.
Source link