ബൽരാജ് പൻവാർ ക്വാർട്ടറിൽ
പുരുഷന്മാരുടെ സിംഗിൾസ് സ്കൾസ് തുഴച്ചിലിൽ ഇന്ത്യയുടെ ബൽരാജ് പൻവാർ ക്വാർട്ടർ ഫൈനലിൽ. ആദ്യം ഹീറ്റ്സിലൂടെ ക്വാർട്ടർ യോഗ്യത നേടാതെ പോയ ഇന്ത്യൻ താരം റെപഷാജിൽ 7:12.41 സമയം കുറിച്ചാണ് അവസാന എട്ടിലെത്തിയത്. റെപഷാജ് ഹീറ്റ്സിൽ ഏറ്റവും മികച്ച സമയം കുറിക്കുന്ന രണ്ടു പേരാണ് ക്വാർട്ടറിലെത്തുക. മോണക്കോയുടെ ക്വന്റിൻ അന്റോഗ്നെല്ലി (7:10.00) ഈ വിഭാഗത്തിൽ ഏറ്റവും മികച്ച സമയം കുറിച്ചു.
ആതിഥേയരുടെ ആദ്യ സ്വർണം റഗ്ബിയിൽ ഒളിന്പിക്സിൽ ആതിഥേയരുടെ ആദ്യ സ്വർണം റഗ്ബിയിൽ. പുരുഷന്മാരുടെ റഗ്ബി സെവൻസ് ഫൈനലിൽ 28-7ന് ഫിജിയെ തോൽപ്പിച്ചു. 2016, 2020 ഒളിന്പിക്സിൽ ഫിജിക്കായിരുന്നു സ്വർണം.
Source link