SPORTS

നൂ​​റ്റാ​​ണ്ടി​​ന്‍റെ പോ​​രാ​​ട്ട​​ത്തി​​ൽ ടി​​റ്റ്മ​​സ്


പാ​​രീ​​സ്: നീ​​ന്ത​​ൽ​​കു​​ള​​ത്തി​​ലെ നൂ​​റ്റാ​​ണ്ടി​​ന്‍റെ പോ​​രാ​​ട്ട​​മെ​​ന്ന് വി​​ശേ​​ഷി​​പ്പി​​ച്ച വ​​നി​​ത​​ക​​ളു​​ടെ 400 മീ​​റ്റ​​ർ ഫ്രീ​​സ്റ്റൈ​​ലി​​ൽ ഒ​​ളി​​ന്പി​​ക് സ്വ​​ർ​​ണം നി​​ല​​നി​​ർ​​ത്തി ഓ​​സ്ട്രേ​​ലി​​യ​​ൻ താ​​രം അ​​രി​​യാ​​ൻ ടി​​റ്റ്മ​​സ്. കാ​​ന​​ഡ​​യു​​ടെ കൗ​​മാ​​ര​​താ​​രം സ​​മ്മ​​ർ മ​​കി​​ൻ​​ടോ​​ഷ് ര​​ണ്ടാ​​മ​​തെ​​ത്തി. അ​​മേ​​രി​​ക്ക​​ൻ നീ​​ന്ത​​ൽ ഇ​​തി​​ഹാ​​സം കേ​​റ്റ് ല​​ഡ​​ക്കി വെ​​ങ്ക​​ലം നേ​​ടി. 400 മീ​​റ്റ​​ർ ഫ്രീ​​സ്റ്റൈ​​ലി​​ലെ ലോ​​ക റി​​ക്കാ​​ർ​​ഡ് ജേ​​താ​​വ് കൂ​​ടി​​യാ​​യ ടി​​റ്റ്മ​​സ് ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സി​​ലും ഒ​​ന്നാ​​മ​​തെ​​ത്തി​​യി​​രു​​ന്നു. പ​​തി​​നേ​​ഴു​​കാ​​രി സ​​മ്മ​​ർ മ​​കി​​ൻ​​ടോ​​ഷി​​ന്‍റെ ആ​​ദ്യ ഒ​​ളി​ന്പി​​ക്സ് മെ​​ഡ​​ലാ​​ണി​​ത്. 2018നു​​ശേ​​ഷം 400 മീ​​റ്റ​​ർ ഫ്രീ ​​സ്റ്റൈ​​ൽ ഫൈ​​ന​​ലി​​ൽ തോ​​റ്റി​​ട്ടി​​ല്ലെ​​ന്ന റി​​ക്കാ​​ർ​​ഡ് നി​​ല​​നി​​ർ​​ത്താ​​നും ടി​​റ്റ്മ​​സി​​നാ​​യി. പു​​രു​​ഷ​​ൻ​​മാ​​രു​​ടെ 400 മീ​​റ്റ​​ർ ഫ്രീ ​​സ്റ്റൈ​​ലി​​ൽ ജ​​ർ​​മ്മ​​നി​​യു​​ടെ ലൂ​​ക്കാ​​സ് മെ​​ർ​​ട്ട​​ൻ​​സ് സ്വ​​ർ​​ണ​​വും ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ഇ​​ലാ​​ജ വി​​ന്നിം​​ഗ്ട​​ണ്‍ വെ​​ള്ളി​​യും നേ​​ടി. ദ​​ക്ഷി​​ണ കൊ​​റി​​യ​​യു​​ടെ കിം ​​വൂ​​മി​​നാ​​ണ് വെ​​ങ്ക​​ലം.

സ്വർണം നിലനിർത്തി ഓസ്ട്രേലിയയും യുഎസും വ​​നി​​ത​​ക​​ളു​​ടെ 4×100 മീ​​റ്റ​​ർ നീ​​ന്ത​​ൽ റി​​ലേ​​യി​​ൽ ഒ​​ളി​​ന്പി​​ക് റി​​ക്കാ​​ർ​​ഡോ​​ടെ (3:28.52) ഓസ്ട്രേലിയ സ്വ​​ർ​​ണം നി​​ല​​നി​​ർ​​ത്തി. പാ​​രീ​​സി​​ൽ ഓ​​സ്ട്രേ​​ലി​​യ നേ​​ടി​​യ ആ​​ദ്യ സ്വ​​ർ​​ണ​​മാ​​യി​​രു​​ന്നു. 2012 ഒ​​ളി​​ന്പി​​ക്സ് മു​​ത​​ൽ ഓ​​സ്ട്രേ​​ലി​​യ സ്വ​​ർ​​ണം കൈ​​വി​​ട്ടി​​ട്ടി​​ല്ല. ഈ ​​ഇ​​ന​​ത്തി​​ന്‍റെ പു​​രു​​ഷ​​ വി​​ഭാ​​ഗ​​ത്തി​​ൽ അ​​മേ​​രി​​ക്ക സ്വ​​ർ​​ണം (3:09.28) സ്വ​​ന്ത​​മാ​​ക്കി. പാ​​രി​​സി​​ൽ അ​​മേ​​രി​​ക്ക​​യു​​ടെ ആ​​ദ്യ സ്വ​​ർ​​ണ​​വും ഇ​​താ​​യി​​രു​​ന്നു. 4×100 മീ​​റ്റ​​ർ നീ​​ന്ത​​ൽ റി​​ലേ​​യി​​ൽ അ​​മേ​​രി​​ക്ക​​യു​​ടെ തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാ​​മ​​ത്തെ സ്വ​​ർ​​ണ​​മാ​​ണ്.


Source link

Related Articles

Back to top button