തിരുവത്താഴത്തെ കളിയാക്കിയതിന് ക്ഷമ ചോദിച്ച് ഒളിന്പിക് സംഘാടകർ
പാരീസ്: ഒളിന്പിക് ഉദ്ഘാടനച്ചടങ്ങിൽ ക്രൈസ്തവ വിശ്വാസികളുടെ വികാരം വ്രണപ്പെടുന്ന പരിപാടി ഉൾപ്പെട്ടതിൽ സംഘാടകർ ക്ഷമ ചോദിച്ചു. ലിയനാർദോ ഡാ വിൻചിയുടെ തിരുവത്താഴം പെയിന്റിംഗിനെ ആസ്പദമാക്കിയ ആക്ഷേപഹാസ്യമാണ് വിവാദമായത്. സ്ത്രീവേഷം കെട്ടിയ പുരുഷന്മാരും ട്രാൻസ്ജെൻഡർ മോഡലും നഗ്ന ഗായകനും ഉൾപ്പെട്ട സ്കിറ്റിനെതിരേ ആഗോളതലത്തിൽ കത്തോലിക്കാ വിശ്വാസികൾ രംഗത്തുവന്നിരുന്നു. ഏതെങ്കിലും മതത്തെ നിന്ദിക്കുക എന്ന ഉദ്ദേശ്യം ഇല്ലായിരുന്നുവെന്ന് ‘പാരിസ് 2024’ വക്താവ് ആനി ഡെകാംപ്സ് ഇന്നലെ പറഞ്ഞു.
സമുദായ സഹിഷ്ണുത എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിപാടികൾ. ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായി വക്താവ് കൂട്ടിച്ചേർത്തു.
Source link