കെഎസ്എഫ്ഇയില്‍ കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
തിരുവനന്തപുരം: കെഎസ്എഫ്ഇയില്‍ ചിട്ടി, വായ്പ കുടിശികള്‍ക്കായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കും. ഇതിനായി ആശ്വാസ് 2024 കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. സെപ്റ്റംബര്‍ 30 വരെ തുടരുന്ന പദ്ധതി കുടിശികയുള്ള എല്ലാ കെഎസ്എഫ്ഇ ഇടപാടുകാര്‍ക്കും ആശ്വാസമാകുന്ന നിലയിലാണ് നടപ്പാക്കുന്നതെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. കുടിശിക ആരംഭിച്ച വര്‍ഷത്തെ അടിസ്ഥാനമാക്കി ചിട്ടി കുടിശികയുടെ പലിശയിലും വായ്പ കുടിശികയുടെ പിഴപ്പലിശയിലും ഇളവ് നല്‍കാനാണ് തീരുമാനം. 2018 ഏപ്രില്‍ ഒന്നിനു മുന്‍പ് കുടിശികയായ അക്കൗണ്ടുകളില്‍ ചിട്ടിക്ക് 50 ശതമാനം പലിശയിളവും വായ്പയ്ക്ക് 50 ശതമാനം പിഴപ്പലിശ ഇളവും ലഭിക്കും. 2018 ഏപ്രില്‍ ഒന്നുമുതല്‍ 2020 മാര്‍ച്ച് 31 വരെയുള്ള കുടിശികകള്‍ക്ക് 45 ശതമാനമായിരിക്കും ഇളവ്. 2020 ഏപ്രില്‍ ഒന്നുമുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കുടിശികകള്‍ക്ക് 40 ശതമാനവും 2022 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച് മാര്‍ച്ച് 31 വരെയുള്ള കുടിശികകള്‍ക്ക് 30 ശതമാനവും 2023 മാര്‍ച്ച് ഒന്നുമുതല്‍ 2023 സെപ്റ്റംബര്‍ 30 വരെയുള്ള കുടിശികകള്‍ക്ക് 25 ശതമാനവും വീതമാണ് ഇളവ് ലഭിക്കുക.
ഭവനവായ്പ, ചിട്ടി എന്നിവ ഒഴികെയുള്ള അക്കൗണ്ടുകളില്‍ മുതലിന് തുല്യമായ തുക പലിശയായി ഒടുക്കി അക്കൗണ്ട് തീര്‍പ്പാക്കാനാകും. മുതലിനേക്കാള്‍ ഉയര്‍ന്ന പലിശബാധ്യതയില്, മുതലിന് തുല്യമായ പലിശ ത്തുക ഒടുക്കിയാല്‍ മതി. ശാഖയില്‍നിന്ന് റവന്യു റിക്കവറിക്കായി അയച്ച അക്കൗണ്ടുകളില്‍, റിക്കവറി നടപടികളുടെ ഫയല്‍ ആകാത്ത കേസുകളില്‍ കുടിശികക്കാരെ വീണ്ടും ബന്ധപ്പെട്ട് പുതിയ പദ്ധതിയുടെ ആനുകൂല്യം നല്കി അക്കൗണ്ടില്‍ തീര്‍പ്പ് കല്പ്പിക്കാന് ശാഖാ മാനേജര്‍മാര്‍ക്ക് ചുമതല നല്‍കും. അദാലത്ത് നടപടികളുടെ നടത്തിപ്പ് ചുമതല വിരമിച്ച ജഡ്ജി, കെഎസ്എഫ്ഇയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം, ബന്ധപ്പെട്ട ശാഖ ഉള്‍പ്പെട്ട മേഖലയിലെ എജിഎം എന്നിവര്‍ അടങ്ങിയ കമ്മിറ്റിക്കായിരിക്കും. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ തീര്‍പ്പാക്കാനാകാത്ത ആര്‍ആര്‍ ഫയലുകള്‍ തീര്‍പ്പാക്കാന്‍ അദാലത്ത് മേളകള്‍ സംഘടിപ്പിക്കാനും തീരുമാനമുണ്ട്.

Source link