ലക്ഷ്യ സെന്നിനു ജയം
പാരീസ്: ബാഡ്മിന്റണ്‍ പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നിനു ജയം. ഗ്രൂപ്പ് എല്ലിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ താരം നേരിട്ടുള്ള ഗെയിമുകൾക്ക് ഗ്വാട്ടിമലയുടെ കെവിൻ കോർദോനെ തോൽപ്പിച്ചു. 21-8, 22-20നാണ് സെന്നിന്റെ ജയം. നാളെ നടക്കുന്ന രണ്ടാം മത്സരത്തിൽ ബെൽജിയത്തിന്റെ ജൂലിയൻ കരാഗിയെ നേരിടും. പുരുഷ ഡബിൾസ് ഗ്രൂപ്പ് സിയിൽ ചിരാഗ് ഷെട്ടി, സാത്വിക് സായ് രാജ് രങ്കറെഡ്ഢി സഖ്യം ആദ്യ മത്സരത്തിൽ ജയിച്ചു. ഇന്ത്യൻ സഖ്യം 21-17, 21-14ന് ഫ്രഞ്ച് ടീമിനെ പരാജയപ്പെടുത്തി.
Source link