KERALAMLATEST NEWS

രക്ഷാദൗത്യത്തിന് നേവിയിൽ നിന്ന് കൂടുതൽ ഡൈവേഴ്‌സിനെ എത്തിക്കണം,​ രാജ്‌നാഥ് സിംഗിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താൻ നാവികസേനയുടെ കൂടുതൽ സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കത്തയച്ചു. നേവിയുടെ കൂടുതൽ ഡൈവേഴ്‌സിനെ അടിയന്തരമായി ഷിരൂരിലേക്ക് അയയ്ക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

വിഷയത്തിൽ കേരള സർക്കാർ കർണാടക സർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കഴിഞ്ഞ 11 ദിവസമായി ഷിരൂരിൽ പുരോഗമിക്കുന്ന രക്ഷാദൗത്യത്തിന് നാവികസേനയുടെ കൂടുതൽ സഹായം അത്യാവശ്യമാണെന്ന് മനസിലാക്കുന്നു. നാവികസേനയുടെ സതേൺ,​ ഈസ്റ്റേൺ കമാൻഡുകളിൽ നിന്ന് ഉൾപ്പെടെയുള്ള മുങ്ങൽ വിദഗ്ദ്ധരെയും ആർ.ഒ.വി (Remotely operated vehicle) പോലുള്ള അത്യാധുനിക സംവിധാനങ്ങളും ഷിരൂരിലേക്ക് എത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രാജ്‌നാഥ് സിംഗിന് അയച്ച കത്തിന്റെ പകർപ്പ് പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്ക്കിം അയച്ചിട്ടുണ്ട് നാവികസേനയിൽ നിന്ന് കൂടുതൽ വിദഗ്ദ്ധരും അത്യാധുനിക ഉപകരണങ്ങളുമെത്തുന്നത് രക്ഷാദൗത്യത്തെ സഹായിക്കുമെന്ന് കരുതുന്നതായി സിദ്ധരാമയ്യയ്ക്ക് അയച്ച കത്തിൽ പിണറായി വിജയൻ ചൂണ്ടിക്കാട്ടി.


Source link

Related Articles

Back to top button