SPORTS

അ​ർ​ജ​ന്‍റീ​ന ഫി​ഫ​യ്ക്കു പ​രാ​തി ന​ൽ​കി


പാ​രീ​സ്: ഒ​ളി​ന്പി​ക് ഫു​ട്ബോ​ളി​ൽ മൊ​റോ​ക്കോ​യ്ക്കെ​തി​രേ ബു​ധ​നാ​ഴ്ച ന​ട​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ലെ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളി​ൽ രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ന് പ​രാ​തി ന​ൽ​കി അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ. ഒ​ന്നി​നെ​തി​രേ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് മൊ​റോ​ക്കോ മു​ന്നി​ട്ടു​നി​ൽ​ക്കേ 16 മി​നി​റ്റ് ഇ​ഞ്ചു​റി ടൈം ​അ​നു​വ​ദി​ച്ച മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന നി​മി​ഷം അ​ർ​ജ​ന്‍റീ​ന ക്രി​സ്റ്റ്യ​ൻ മെ​ദി​ന​യു​ടെ ഗോ​ളി​ൽ സ​മ​നി​ല ഗോ​ൾ നേ​ടി​. ഇ​തി​നു പി​ന്നാ​ലെ മൊ​റോ​ക്ക​ൻ കാ​ണി​ക​ൾ മൈ​താ​ന​ത്തേ​ക്കി​റ​ങ്ങി അ​ക്ര​മാ​സ​ക്ത​രാ​യ​തോ​ടെ റ​ഫ​റി മ​ത്സ​രം നി​ർ​ത്തി​വ​ച്ചു.

ഒ​ന്ന​ര മ​ണി​ക്കൂ​റി​ന് ശേ​ഷം വി​എ​ആ​ർ പ​രി​ശോ​ധ​ന​യി​ൽ റ​ഫ​റി അ​ർ​ജ​ന്‍റീ​നയുടെ ര​ണ്ടാം ഗോ​ൾ ഓ​ഫ് സൈ​ഡാ​ണെ​ന്ന് വി​ധി​ച്ചു റദ്ദാക്കി. ര​ണ്ട് മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് കാ​ണി​ക​ളെ സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്ന് ഒ​ഴി​പ്പി​ച്ച​ശേ​ഷം മ​ത്സ​ര പു​ന​രാ​രം​ഭി​ച്ചു. മൂ​ന്നു മി​നി​റ്റും 15 സെ​ക്ക​ൻ​ഡു​മാ​ണ് പി​ന്നീ​ട് മ​ത്സ​രം ന​ട​ത്തി​യ​ത്. ഈ ​സ​മ​യ​ത്ത് ഗോ​ൾ നേ​ടാ​ൻ അ​ർ​ജ​ന്‍റീ​ന​യ്ക്ക് സാ​ധി​ച്ചി​ല്ല.


Source link

Related Articles

Back to top button