KERALAMLATEST NEWS

സിത്താര സിദ്ധകുമാറിന് നെഹ്രുട്രോഫി അവാർഡ്

ആലപ്പുഴ: നെഹ്റുട്രോഫി ജലോത്സവത്തോടനുബന്ധിച്ച് പബ്ലിസിറ്റി കമ്മിറ്റി ഏർപ്പെടുത്തിയ അച്ചടി മാദ്ധ്യമങ്ങളിലെ മികച്ച റിപ്പോർട്ടർക്കുള്ള അവാർഡിന് കേരളകൗമുദി റിപ്പോർട്ടർ സിത്താര സിദ്ധകുമാർ അർഹയായി. കേരളകൗമുദിയിൽ അഞ്ച് ഭാഗങ്ങളായി പ്രസിദ്ധീകരിച്ച ‘ആവേശപ്പോര്’ എന്ന വാർത്താപരമ്പരയ്ക്കാണ് അവാർഡ്. ട്രോഫിയും 10,001രൂപയും പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌കാരം ആഗസ്റ്റ് 10ന് നെഹ്റുട്രോഫി വള്ളംകളി വേദിയിൽ നൽകും. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ മുൻ കൗൺസിലർ സിദ്ധകുമാറിന്റെയും ആലപ്പുഴ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി മുൻ ചെയർപേഴ്സൺ ഷോളിയുടെയും മകളായ സിത്താര കേരളകൗമുദി കൊല്ലം യൂണിറ്റിലെ ചീഫ് സബ് എഡിറ്റർ കരുവാറ്റ അഖിലാലയത്തിൽ പി.അഭിലാഷിന്റെ ഭാര്യയാണ്. മക്കൾ : തീർത്ഥ, ശിവ.


Source link

Related Articles

Back to top button