ഫിലിപ്പീൻസിൽ നിന്നുള്ള ഹണിമൂൺ ചിത്രങ്ങൾ പങ്കുവച്ച് സൊനാക്ഷി സിന്‍ഹ
ഫിലിപ്പീൻസിൽ നിന്നുള്ള ഹണിമൂൺ ചിത്രങ്ങൾ പങ്കുവച്ച് സൊനാക്ഷി സിന്‍ഹ | Sonakshi Sinha Honeymoon Photos
ഫിലിപ്പീൻസിൽ നിന്നുള്ള ഹണിമൂൺ ചിത്രങ്ങൾ പങ്കുവച്ച് സൊനാക്ഷി സിന്‍ഹ
മനോരമ ലേഖകൻ
Published: July 24 , 2024 01:55 PM IST
Updated: July 24, 2024 02:05 PM IST
1 minute Read
സൊനാക്ഷി സിൻഹയും സഹീര്‍ ഇഖ്ബാലും
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയും ഭർത്താവ് സഹീര്‍ ഇഖ്ബാലും ഹണിമൂൺ ആഘോഷിക്കുകയാണ്. ഫിലിപ്പീൻസിൽ നിന്നുള്വ സ്വപ്നതുല്യമായ ആഘോഷത്തിന്റെ ചിത്രങ്ങൾ സൊനാക്ഷി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.
ഫിലിപ്പീൻസിലെ റിസോർട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഫോട്ടോയില്‍ കാണാനാകുന്നത്. ആതിഥ്യമര്യാദയ്ക്കു നന്ദി പ്രകടിപ്പിച്ചുകൊണ്ട് റിസോർട്ടിലെ ജീവനക്കാരോടൊപ്പം പോസ് ചെയ്യാനും അവർ മറന്നില്ല.
“ഞങ്ങളുടെ വിവാഹത്തിന്റെ ഒരു മാസം ഞങ്ങൾ ഏറ്റവും കൂടുതൽ ചെയ്യേണ്ടത് ചെയ്തുകൊണ്ട് ആഘോഷിച്ചു. ഇതൊരു പരസ്യമല്ല, ആരും ഞങ്ങളോട് പോസ്‌റ്റ് ചെയ്യാൻ ആവശ്യപ്പെട്ടില്ല, പക്ഷേ ഫിലിപ്പീൻസില്‍ ഞങ്ങള്‍ താമസിച്ച റിസോർട്ടിന്റെ ആകർഷണീയത പങ്കിടാതിരിക്കാൻ കഴിയില്ല.
ആരോഗ്യം എന്നാൽ യഥാർഥത്തിൽ എന്താണ് അർത്ഥമാക്കുന്നത്, നമ്മുടെ ശരീരം ശ്രദ്ധിക്കുകയും നമ്മുടെ മനസ്സിനെ പരിപാലിക്കുകയും ചെയ്യണമെന്ന് ഒരാഴ്ച കൊണ്ട് ഞങ്ങളെ പഠിപ്പിച്ചു. പ്രകൃതിയുടെ നടുവിൽ ഉണരുക, ശരിയായ ഭക്ഷണം കഴിക്കുക, കൃത്യസമയത്ത് ഉറങ്ങുക, ഡിറ്റോക്സ് ചികിത്സകളും മസാജുകളും ധാരാളം ചെയ്യുക. എല്ലാം പുതിയതായി തോന്നുന്നു. ഈ അനുഭവം ഒരുക്കിയ സുഹൃത്തുകൾക്കു നന്ദി.’’– സൊനാക്ഷി കുറിച്ചു
ഏഴു വർഷത്തെ നീണ്ട പ്രണയത്തിനൊടുവിൽ കഴിഞ്ഞ ജൂൺ മാസമായിരുന്നു ഇരുവരുടേയും വിവാഹം. മുംബൈയില്‍ സൊനാക്ഷിയുടെ വീട്ടില്‍ നടന്ന റജിസ്റ്റര്‍ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അതിനുശേഷം സിനിമയിലെ സുഹൃത്തുക്കള്‍ക്കായി ഇരുവരും റിസപ്ഷനും ഒരുക്കിയിരുന്നു.
English Summary:
Sonakshi Sinha and Zaheer Iqbal Steal Some Romantic Moments in Phillippines
7rmhshc601rd4u1rlqhkve1umi-list pinhqdakq8rnop0a86ll0ku34 mo-entertainment-movie-sonakshisinha f3uk329jlig71d4nk9o6qq7b4-list mo-entertainment-common-bollywoodnews
Source link