SPORTS
ബാസ്കറ്റ് ജേതാക്കൾ

ആലപ്പുഴ: ജോണ്‍സ് കുട കരിക്കംപള്ളിൽ അഡ്വ. കെ.ടി. മത്തായി മെമ്മോറിയൽ ഓൾ കേരള ഇൻവിറ്റേഷണൽ ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ മാന്നാനം സെന്റ് എഫ്രേംസും കോഴിക്കോട് പ്രൊവിഡൻസും ജേതാക്കൾ. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ സെന്റ് എഫ്രേംസ് എച്ച്എസ്എസ് 86-73ന് പുളിങ്കുന്ന് സെന്റ് ജോസഫ്സിനെ കീഴടക്കി ട്രോഫി നേടി. പെണ്‍കുട്ടികളുടെ ഫൈനലിൽ പ്രൊവിഡൻസ് കോഴിക്കോട് 82-39ന് കൊരട്ടി ലിറ്റിൽ ഫ്ളവർ സിഎച്ച്എസ്എസിനെയാണ് കീഴടക്കിയത്.
Source link