CINEMA

‘തലവൻ 2’ വരുന്നു; വിജയാഘോഷ വേളയിൽ ഔദ്യോഗിക പ്രഖ്യാപനം

‘തലവൻ 2’ വരുന്നു; വിജയാഘോഷ വേളയിൽ ഔദ്യോഗിക പ്രഖ്യാപനം |official declartion on thalavan movie 2nd part

‘തലവൻ 2’ വരുന്നു; വിജയാഘോഷ വേളയിൽ ഔദ്യോഗിക പ്രഖ്യാപനം

മനോരമ ലേഖിക

Published: July 21 , 2024 05:04 PM IST

1 minute Read

ആസിഫ് അലിയും ബിജു മേനോനും.

ബിജു മേനോൻ, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിസ് ജോയ് ഒരുക്കിയ ‘തലവൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമെത്തുന്നുവെന്ന് പ്രഖ്യാപനം. ആദ്യ ഭാഗത്തിന്റെ അറുപത്തിയഞ്ചാം ദിന വിജയാഘോഷ ചടങ്ങിലായിരുന്നു പ്രഖ്യാപനം. തലവനിൽ നിർണായക വേഷം കൈകാര്യം ചെയ്ത നടനും സംവിധായകനുമായ ദിലീഷ് പോത്തനാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചത്. 
രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ രൂപത്തിൽ പ്രേക്ഷകരുടെ മുന്നിലവതരിപ്പിച്ച ചിത്രമാണ് ‘തലവൻ’. മേയ് 24നു പുറത്തിറങ്ങിയ ചിത്രം വലിയ പ്രേക്ഷകപ്രശംസ നേടിയിരുന്നു. ഉലകനായകൻ കമൽ ഹാസൻ ഉൾപ്പെടെ നിരവധി പ്രമുഖർ ചിത്രത്തെ കയ്യടികളോടെയാണ് സ്വീകരിച്ചത്. 

അരുൺ നാരായൺ പ്രൊഡക്‌ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നായിരുന്നു തലവന്റെ നിർമാണം. ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരുടേതാണ് രചന. അനുശ്രീ, മിയ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് തുടങ്ങിയവർ വേഷമിട്ടു. 

English Summary:
official declartion on thalavan movie 2nd part

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-asifali f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-bijumenon 2jv3icrv79t43ru325fu4j6omi


Source link

Related Articles

Back to top button