ഇന്ദ്രജിത്ത് – അനശ്വര രാജൻ ചിത്രം ' മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ ' ഫസ്റ്റ് ലുക്ക് എത്തി
ഇന്ദ്രജിത്ത് – അനശ്വര രാജൻ ചിത്രം ‘ മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ ‘ ഫസ്റ്റ് ലുക്ക് എത്തി | Anaswara, Indrajith new movie
ഇന്ദ്രജിത്ത് – അനശ്വര രാജൻ ചിത്രം ‘ മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ ‘ ഫസ്റ്റ് ലുക്ക് എത്തി
മനോരമ ലേഖിക
Published: July 20 , 2024 12:11 PM IST
1 minute Read
മഞ്ജു വാര്യർ നായികയായ കരിങ്കുന്നം സിക്സസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ ദീപു കരുണാകരൻ ഒരുക്കിയ ‘മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ഇന്ന് റിലീസ് ചെയ്തു. ഓഗസ്റ്റ് 23 ന് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും. ഇന്ദ്രജിത്ത് സുകുമാരൻ, അനശ്വര രാജൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. ഇവർ ആദ്യമായി ഒരുമിച്ചഭിനയിച്ച ഈ ചിത്രം, ഒരു റൊമാൻ്റിക് കോമഡി ആയാണ് ഒരുക്കിയിരിക്കുന്നത്.
രാഹുൽ മാധവ്, ദീപു കരുണാകരൻ, സോഹൻ സീനുലാൽ, ബിജു പപ്പൻ എന്നിവരും വേഷമിട്ട ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഹൈലൈൻ പിക്ചേഴ്സിൻ്റെ ബാനറിൽ പ്രകാശ് ഹൈലൈൻ ആണ്. അർജുൻ റ്റി സത്യൻ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് പ്രദീപ് നായർ, എഡിറ്റിംഗ് – സോബിൻ കേ സോമൻ, കലാ സംവിധാനം – സാബു റാം, സംഗീതം – പി എസ് ജയഹരി, വസ്ത്രാലങ്കാരം – ബൂസി ബേബി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ – എസ് മുരുഗൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ബാബു ആർ, പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ – ശരത് വിനായക്, ചീഫ് അസോസിയേറ്റ് – സാംജി എം ആൻ്റണി, അസോസിയേറ്റ് ഡയറക്ടർ – ശ്രീരാജ് രാജശേഖരൻ, മേക്കപ്പ് – ബൈജു ശശികല, പി. ആർ. ഒ – ശബരി, മാർക്കറ്റിംഗ് & ബ്രാൻഡിംഗ് – റാബിറ്റ് ബോക്സ് ആഡ്‌സ്, പബ്ലിസിറ്റി ഡിസൈൻ – മാ മി ജോ, സ്റ്റിൽസ് – അജി മസ്കറ്റ്
English Summary:
Indrajith-Anaswara Rajan film ‘Mr and Mrs Bachelor’ first look is here
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-indrajithsukumaran mo-entertainment-common-malayalammovienews mo-entertainment-movie mo-entertainment-movie-anaswararajan 2gm7j0jha9tslftfoctfd0d0po f3uk329jlig71d4nk9o6qq7b4-list
Source link