ASTROLOGY

ശനിയാഴ്ചകളിൽ മറക്കാതെ പാലിക്കാം ഈ ചിട്ടകൾ


ശനിയാഴ്ചകളിൽ ഒരിക്കലോടെ വ്രതമെടുക്കുന്നതും ശനിപ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നതും ശനിദോഷ പരിഹാരമെന്നു ഏവർക്കും അറിവുള്ളതാണല്ലോ. ഇന്ന് കർക്കടകത്തിലെ  മുപ്പെട്ടു ശനി ഈ ദിനത്തിൽ കലിയുഗ വരദനായ അയ്യപ്പസ്വാമിയെ ഭജിക്കുന്നതും ശനിപ്രീതി വരുത്തുന്നതും ഫലദായകമാണ്.
ഇപ്പോൾ കണ്ടകശനി, ഏഴരശനി, ജന്മശനി അലട്ടുന്നവരും ശനിദശാകാലമുള്ളവരും ഈ സവിശേഷ ദിനത്തിലെ ഭജനം മുടക്കരുത്. ഭക്ഷണ നിയന്ത്രണത്തോടെ ഒരിക്കൽ എടുക്കുന്നത് അത്യുത്തമം . സാധ്യമെങ്കിൽ ശാസ്താ ക്ഷേത്രദർശനം നടത്തി നീരാഞ്ജനം, എള്ള് പായസം എന്നിവ വഴിപാടായി സമർപ്പിക്കാം . നീല ശംഖുപുഷ്പം സമർപ്പിക്കുന്നതും നാണയം ഉഴിഞ്ഞിടുന്നതും ഉത്തമം.

ഈ ദിനത്തിൽ  ശാസ്താക്ഷേത്ര ദർശനത്തിനും വഴിപാടുകൾക്കും പൂജകൾക്കും സവിശേഷ ഫലസിദ്ധിയുണ്ട്.ശനിയുടെ അധിദേവതയാണ് ശാസ്താവ് .ഹരിഹര പുത്രനായ അയ്യപ്പസ്വാമിയെ ഭജിച്ചാൽ ശനിദോഷം ശമിക്കും. 
‘ഭൂതനാഥ സദാനന്ദ സർവഭൂത ദയാപര രക്ഷരക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോനമഃ’ എന്ന സ്തോത്രം  108  തവണ ജപിക്കുന്നത് ശാസ്താപ്രീതിക്കു ഉത്തമമാണ്. 
ശാസ്താ പഞ്ചരത്ന സ്തോത്രവും ഭക്തിയോടെ ജപിക്കാവുന്നതാണ്. ശങ്കരാചാര്യർ എഴുതിയ ഈ സ്തോത്രം നിത്യേന ജപിക്കുന്നത് ശനിദോഷത്തിന് പരിഹാരമാണ് . 
ലോകവീരം മഹാപൂജ്യം സര്‍വ്വരക്ഷാകരം വിഭും 

പാര്‍വതീ ഹൃദയാനന്ദം ശാസ്താരം പ്രാണമാമ്യഹം 
വിപ്രപൂജ്യം വിശ്വവന്ദ്യം വിഷ്ണുശംഭോ പ്രിയം സുതം 
ക്ഷിപ്രപ്രസാദ നിരതം ശാസ്താരം പ്രാണമാമ്യഹം 
മത്ത മാതംഗ ഗമനം കാരുണ്യാമൃതപൂരിതം 

സര്‍വ്വവിഘ്ന ഹരം ദേവം ശാസ്താരം പ്രാണമാമ്യഹം 
അസ്മത് കുലേശ്വരം ദേവം അസ്മത് ശത്രു വിനാശനം 
അസ്മ ദിഷ്ട പ്രദാതാരം ശാസ്താരം പ്രാണമാമ്യഹം 
പാണ്ഡ്യേശ വംശതിലകം കേരളേ കേളിവിഗ്രഹം 

ആര്‍ത്തത്രാണപരം ദേവം ശാസ്താരം പ്രാണമാമ്യഹം
എള്ള് തിരി തെളിയിക്കൽ 
സന്ധ്യയ്ക്കു നിലവിളക്കു കൊളുത്തിയശേഷം രണ്ടു മൺചിരാതുകളിൽ എള്ളെണ്ണ ഒഴിച്ച് എള്ള് തിരി തെളിക്കുന്നത് ശനിദോഷശാന്തിക്ക് ഉത്തമപരിഹാരമാണ്. ശേഷം മഹാദേവന്റെയും അയ്യപ്പസ്വാമിയുടെയും നാമങ്ങൾ ജപിക്കണം. തുടർച്ചയായുള്ള നാമജപത്തിലൂടെ മാത്രമേ കലിയുഗ ദുരിതങ്ങളിൽ നിന്ന് മുക്തി നേടാനാകൂ. ഈ ദിനത്തിൽ ഹനൂമാൻ സ്വാമിയേയും ഭജിക്കണം കാരണം ഹനൂമദ് ഭക്തരെ ശനിദോഷം അലട്ടില്ല എന്നാണ് പറയപ്പെടുന്നത്. 
ഹനൂമാൻ മന്ത്രം 12 തവണ ജപിക്കാം 

 ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ
ഹനൂമാൻ സ്‌തുതി 
മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം ശിരസാ നമാമി


Source link

Related Articles

Back to top button