KERALAMLATEST NEWS
എം.ജയചന്ദ്രന് തൃക്കുരട്ടി രാമായണ പുരസ്‌കാരം
മാന്നാര്‍ : തൃക്കുരട്ടി മഹാദേവ സേവാസമിതിയുടെ ഈ വർഷത്തെ രാമായണ പുരസ്‌കാരം സംഗീത സംവിധായകനും പിന്നണി ഗായകനുമായ എം.ജയചന്ദ്രന് ലഭിച്ചു. 25000 രൂപയും ശ്രീരാമ വെങ്കല വിഗ്രഹവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ആഗസ്റ്റ് 11ന് നടക്കുന്ന അഖില കേരള രാമായണമേളയുടെ സമാപനസമ്മേളനത്തിൽ സമ്മാനിക്കുമെന്ന് സേവാസമിതി ഭാരവാഹികൾ അറിയിച്ചു.
Source link