SPORTS

കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് ഫ്രാ​ഞ്ചൈ​സി


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​​സി​​​എ) സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ട്വി​​​ന്‍റി-20 കേ​​​ര​​​ള ക്രി​​​ക്ക​​​റ്റ് ലീ​​​ഗി​​​ന്‍റെ ഫ്രാ​​​ഞ്ചൈ​​​സി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. സെ​​​പ്റ്റം​​​ബ​​​ർ ര​​​ണ്ടു മു​​​ത​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ഗ്രീ​​​ൻ​​​ഫീ​​​ൽ​​​ഡ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ലീ​​​ഗ് മ​​​ൽ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ ആ​​​റു ടീ​​​മു​​​ക​​​ളാ​​​ണ് പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്. എ​​​സ്. പ്രി​​​യ​​​ദ​​​ർ​​​ശ​​​ൻ ജോ​​​സ് പ​​​ട്ടാ​​​റ ക​​​ണ്‍​സോ​​​ർ​​​ഷ്യം, സോ​​​ഹ​​​ൻ റോ​​​യ് (ഏ​​​രീ​​​സ് ഗ്രൂ​​​പ്പ്), സ​​​ജാ​​​ദ് സേ​​​ഠ് (ഫൈ​​​ന​​​സ്‌​​​സ് ക​​​ണ്‍​സോ​​​ർ​​​ഷ്യം) ടി.എ​​​സ്. ക​​​ലാ​​​ധ​​​ര​​​ൻ (ക​​​ണ്‍​സോ​​​ൾ ഷി​​​പ്പിം​​​ഗ് സ​​​ർ​​​വീ​​​സ് ഇ​​​ന്ത്യ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ്), സു​​​ഭാ​​​ഷ് ജോ​​​ർ​​​ജ് മാ​​​നു​​​വ​​​ൽ (എ​​​നി​​​ഗ്മാ​​​റ്റി​​​ക് സ്മൈ​​​ൽ റി​​​വാ​​​ർ​​​ഡ്സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ്), സ​​​ഞ്ജു മു​​​ഹ​​​മ്മ​​​ദ് (ഇ​​​കെ​​​കെ ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ലി​​​മി​​​റ്റ​​​ഡ്) എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് ടീ​​​മു​​​ക​​​ളു​​​ടെ ഫ്രൈ​​​ഞ്ചൈ​​​സി​​​ക​​​ൾ ല​​​ഭി​​​ച്ച​​​ത്. ടീ​​​മു​​​ക​​​ളു​​​ടെ പേ​​​രും മ​​​റ്റും പി​​​ന്നീ​​​ട് തീ​​​രു​​​മാ​​​നി​​​ക്കും. ടെ​​​ൻ​​​ഡ​​​ർ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് ആ​​​റ് ടീ​​​മു​​​ക​​​ളു​​​ടെ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശം ല​​​ഭി​​​ച്ച ഫ്രാ​​​ഞ്ചൈ​​​സി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. ആ​​​കെ 13 പേ​​​രാ​​​ണ് ഫ്രാ​​​ഞ്ചൈ​​​സി​​​ക്കാ​​​യി അ​​​പേ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​ത്. യോ​​​ഗ്യ​​​താ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ച ഏ​​​ഴു​​​പേ​​​രെ ഫൈ​​​ന​​​ൽ ബി​​​ഡ്ഡിം​​​ഗി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ഇ​​​തി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടി​​​യ തു​​​ക ക്വോ​​​ട്ട് ചെ​​​യ്ത ആ​​​റു പേ​​​ർ​​​ക്കാ​​​ണ് ടീം ​​​ഫ്രാ​​​ഞ്ചൈ​​​സി ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​ര​​​ള​​​ത്തി​​​ലെ താ​​​ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ലേ​​​ല​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നു​​​ള്ള ക​​​ളി​​​ക്കാ​​​രെ കേ​​​ര​​​ള ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും. ഫ്രാ​​​ഞ്ചൈ​​​സി ല​​​ഭി​​​ച്ച ടീം ​​​ഉ​​​ട​​​മ​​​ക​​​ൾ ക​​​ളി​​​ക്കാ​​​രു​​​ടെ ലേ​​​ല​​​ത്തി​​​ലൂ​​​ടെ ഇ​​​വ​​​രി​​​ൽ​​​നി​​​ന്ന് അ​​​വ​​​ര​​​വ​​​രു​​​ടെ താ​​​ര​​​ങ്ങ​​​ളെ സ്വ​​​ന്ത​​​മാ​​​ക്കും. കേ​​​ര​​​ള ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ജ​​​യേ​​​ഷ് ജോ​​​ർ​​​ജ്, സെ​​​ക്ര​​​ട്ട​​​റി വി​​​നോ​​​ദ് എ​​​സ്. കു​​​മാ​​​ർ, ഗ​​​വേ​​​ണിം​​​ഗ് കൗ​​​ണ്‍​സി​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ നാ​​​സ​​​ർ മ​​​ച്ചാ​​​ൻ, അം​​​ഗം പി.​​​ജെ. ന​​​വാ​​​സ് എ​​​ന്നി​​​വ​​​ർ ബി​​​ഡ് ഓ​​​പ്പ​​​ണിം​​​ഗി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.


Source link

Related Articles

Back to top button