BUSINESS

ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സി​യാ​ൽ അ​ക്കാ​ദ​മി​യി​ൽ പ​രി​ശീ​ല​നം; ധാ​​ര​​ണാ​​പ​​ത്രം ഒ​​പ്പു​​വ​​ച്ചു

നെ​​​ടു​​​മ്പാ​​​ശേ​​രി: രാ​​ജ്യ​​ത്തെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക​​​സ്റ്റം​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കാ​​​നു​​​ള്ള ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ൽ കൊ​​​ച്ചി​​​ൻ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ സ​​​ർ​​​വീ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡും (സി​​​ഐ​​​എ​​എ​​​സ്എ​​​ൽ) നാ​​​ഷ​​​ണ​​​ൽ അ​​​ക്കാ​​​ദ​​​മി ഓ​​​ഫ് ക​​​സ്റ്റം​​​സ്, ഇ​​​ൻ​​​ഡ​​​യ​​​റ​​​ക്ട് ടാ​​​ക്സ് ആ​​​ൻ​​​ഡ് നാ​​​ർ​​​കോ​​​ട്ടി​​​ക്‌​​​സും (നാ​​​സി​​​ൻ) ധാ​​ര​​ണാ​​പ​​ത്രം ഒ​​​പ്പു​​​വ​​​ച്ചു. കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ മ​​​ന്ത്രി പി.​ ​​രാ​​​ജീ​​​വി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​ണ് സി​​​യാ​​​ൽ മാ​​​നേ​​​ജിം​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സി​​ഐ​​എ​​എ​​​സ്എ​​​ൽ ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ എ​​​സ്. സു​​​ഹാ​​​സും നാ​​​സി​​​ൻ അ​​​ഡീ​​​ഷ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ രാ​​​ജേ​​​ശ്വ​​​രി ആ​​​ർ. നാ​​​യ​​​രും ധാ​​​ര​​​ണാ​​​പ​​​ത്രം കൈ​​​മാ​​​റി​​യ​​ത്. നാ​​​സി​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ എം.​​എ​​​സ്. സു​​​രേ​​​ഷും സി​​​യാ​​​ൽ അ​​​ക്കാ​​​ദ​​​മി​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ സ​​​ന്തോ​​​ഷ് ജെ. ​​​പൂ​​​വ​​​ട്ടി​​​ലു​​​മാ​​​ണ് ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പു​​വ​​​ച്ച​​​ത്. ബെ​​​ന്നി ബെ​​​ഹ​​​നാ​​​ൻ എം​​പി, എം​​എ​​ൽ​​എ​​മാ​​രാ​​യ റോ​​​ജി എം. ​​​ജോ​​​ൺ, ​അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത്, ​നാ​​​സി​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, സി​​​യാ​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലെ ക​​​സ്റ്റം​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് നൂ​​​ത​​​ന സി​​​മു​​​ലേ​​​ഷ​​​ൻ അ​​​ധി​​​ഷ്‌​​​ഠി​​​ത സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള ബാ​​​ഗേ​​​ജ് പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​ണു പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​ക. കാ​​​ർ​​​ഗോ ഇ​​​ൻ​​​സ്‌​​​പെ​​​ക്‌​​ഷ​​​ൻ പ​​​രി​​​ശീ​​​ല​​​നം, ല​​ഹ​​രി​​മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗം ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ക്ലാ​​​സു​​ക​​​ൾ എ​​​ന്നി​​​വ​​​യും ന​​ട​​ത്തും. 2009ൽ ​​​സ്ഥാ​​​പി​​​ത​​​മാ​​​യ സി​​​യാ​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ അ​​​ക്കാ​​​ദ​​​മി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലും വ്യോ​​​മ​​​യാ​​​ന മേ​​​ഖ​​​ല​​​ക​​​ളി​​​ലും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി വ്യോ​​​മ​​​യാ​​​ന വ്യ​​​വ​​​സാ​​​യ-​​​അ​​​ധി​​​ഷ്‌​​​ഠി​​​ത പ​​​രി​​​ശീ​​​ല​​​ന ക്ലാ​​​സു​​​ക​​​ൾ ന​​​ൽ​​​കി​​​വ​​​രു​​​ന്നു. കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ സെ​​​ൻ​​​ട്ര​​​ൽ ബോ​​​ർ​​​ഡ് ഓ​​​ഫ് ഇ​​​ൻ​​​ഡ​​യ​​​റ​​​ക്ട് ടാ​​​ക്‌​​​സ​​​സ് ആ​​​ൻ​​​ഡ് ക​​​സ്റ്റം​​​സി​​​ന് (സി​​​ബി​​ഐ​​സി) കീ​​​ഴി​​​ലു​​​ള്ള പ​​​ര​​​മോ​​​ന്ന​​​ത പ​​​രി​​​ശീ​​​ല​​​ന സ്ഥാ​​​പ​​​ന​​​മാ​​​ണ് നാ​​​സി​​​ൻ.

Source link

Related Articles

Back to top button