KERALAMLATEST NEWS

ഇൻസ്റ്റഗ്രാമിലൂടെ വിവാഹ മോചനം നേടി ദുബായ് രാജകുമാരി

ദുബായ് : ദുബായ് രാജകുമാരി ഷെയ്ഖ മഹ്റ അൽ മക്തൂം ഇൻസ്റ്റഗ്രാമിലൂടെ വിവാഹ മോചനം പ്രഖ്യാപിച്ചു. ദുബായ് ഭരണാധികാരിയും യു.എ.ഇ പ്രധാന മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകളാണ് മഹ്റ.

‘ പ്രിയ ഭർത്താവേ, നിങ്ങൾ മ​റ്റുള്ളവർക്കൊപ്പം തിരക്കിലായിരിക്കാം. ഞാൻ നമ്മളുടെ വിവാഹമോചനം പ്രഖ്യാപിക്കുകയാണ്. ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു (മൂന്നു തവണ പറഞ്ഞു) എന്ന് നിങ്ങളുടെ മുൻ ഭാര്യ” – മഹ്‌റ ഇൻസ്റ്റയിൽ കുറിച്ചു. കഴിഞ്ഞ വർഷം മേയിലായിരുന്നു ഇരുവരുടെയും രാജകീയ വിവാഹം. അടുത്തിടെ ഇവർക്ക് ഒരു മകൾ ജനിച്ചിരുന്നു.

ഷെയ്ഖ് മന ബിൻ അൽ മക്തും ആണ് മഹ്‌റയുടെ ഭർത്താവ്. യു.എ.ഇ ആംഡ് ഫോഴ്സ് നാഷണൽ സർവീസിൽ സേവനമനുഷ്ഠിച്ചിട്ടുള്ള മന റിയൽ എസ്‌​റ്റേ​റ്റ്, ടെക്നോളജി മേഖലകളിലെ നിരവധി സംരംഭങ്ങളിൽ പങ്കാളിയാണ്. മനയുമൊത്തുള്ള ചിത്രങ്ങൾ മഹ്‌റ ഇൻസ്റ്റയിൽ നിന്ന് നീക്കി.


Source link

Related Articles

Back to top button