SPORTS

ശ്രീ​​ല​​ങ്ക മുൻ അ​​ണ്ട​​ർ-19 ക്യാ​​പ്റ്റ​​ൻ വെടിയേറ്റു മരിച്ചു


കൊ​​ളം​​ബോ: ശ്രീ​​ല​​ങ്ക അ​​ണ്ട​​ർ-19 ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ മു​​ൻ ക്യാ​​പ്റ്റ​​ൻ ധ​​മ്മി​​ക നി​​രോ​​ഷ​​ന (41) വെ​​ടി​​യേ​​റ്റ് മ​​രി​​ച്ചു. ചൊ​​വ്വാ​​ഴ്ച രാ​​ത്രി​​യാ​​ണ് ആ​​ക്ര​​മ​​ണം ന​​ട​​ന്ന​​ത്. അം​​ബ​​ലാ​​ൻ​​ഗോ​​ഡ​​യി​​ലു​​ള്ള വ​​സ​​തി​​യി​​ൽ ക​​ഴി​​യു​​ക​​യാ​​യി​​രു​​ന്ന നി​​രോ​​ഷ​​ന​​യ്ക്കു​​നേ​​രെ അ​​ജ്ഞാ​​ത​​ൻ വെ​​ടി​​യു​​തി​​ർ​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഭാ​​ര്യ​​ക്കും കു​​ട്ടി​​ക​​ൾ​​ക്കും മു​​ന്നി​​ൽ​​വ​​ച്ചാ​​ണ് കൊ​​ല​​പാ​​ത​​കം ന​​ട​​ത്തി​​യ​​ത്. കൊ​​ല​​പാ​​ത​​ക​​ത്തി​​ന്‍റെ കാ​​ര​​ണം വ്യ​​ക്ത​​മ​​ല്ലെ​​ന്ന് പോ​​ലീ​​സ് അ​​റി​​യി​​ച്ചു. സം​​ഭ​​വ​​ത്തി​​ൽ വി​​ശ​​ദ​​മാ​​യ അ​​ന്വേ​​ഷ​​ണം ന​​ട​​ന്നു​​വ​​രി​​ക​​യാ​​ണ്. 2000ത്തി​​ൽ ശ്രീ​​ല​​ങ്ക​​യു​​ടെ അ​​ണ്ട​​ർ-19 ടീ​​മി​​ലെ​​ത്തി​​യ ധ​​മ്മി​​ക നി​​രോ​​ഷ​​ന ല​​ങ്ക​​ൻ യു​​വ​​നി​​ര​​യി​​ൽ പ്ര​​തീ​​ക്ഷ​​യു​​ള്ള പേ​​സ് ബൗ​​ള​​റാ​​യി​​രു​​ന്നു. ഓ​​ൾ​​റൗ​​ണ്ട​​റാ​​യി​​രു​​ന്ന നി​​രോ​​ഷ​​ന 2002ലെ ​​അ​​ണ്ട​​ർ-19 ലോ​​ക​​ക​​പ്പി​​ൽ ല​​ങ്ക​​ൻ ടീ​​മി​​ന്‍റെ നാ​​യ​​ക​​സ്ഥാ​​ന​​ത്ത് എ​​ത്തി. എ​​ന്നാ​​ൽ 2004ൽ ​​ക്രി​​ക്ക​​റ്റി​​ൽ​​നി​​ന്ന് അ​​പ്ര​​തീ​​ക്ഷി​​ത വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തി. മു​​ൻ ല​​ങ്ക​​ൻ താ​​ര​​ങ്ങ​​ളാ​​യ ഫ​​ർ​​വേ​​സ് മ​​ഹ​​റൂ​​ഫ്, ഏ​​യ്ഞ്ച​​ലോ മാ​​ത്യൂ​​സ്, ഉ​​പു​​ൽ ത​​രം​​ഗ തു​​ട​​ങ്ങി​​യ​​വ​​ർ ധ​​മ്മി​​ക​​യു​​ടെ കീ​​ഴി​​ൽ ക​​ളി​​ച്ച​​വ​​രാ​​ണ്. ശ്രീ​​ല​​ങ്ക​​യി​​ലെ വി​​വി​​ധ ക്ല​​ബു​​ക​​ൾ​​ക്കു വേ​​ണ്ടി​​യും ധ​​മ്മി​​ക ക​​ളി​​ച്ചി​​രു​​ന്നു. താ​​രം പി​​ന്നീ​​ട് ക്രി​​ക്ക​​റ്റ് ഉ​​പേ​​ക്ഷി​​ക്കു​​ക​​യാ​​യി​​രു​​ന്നു.


Source link

Related Articles

Back to top button