BUSINESS

ബൈ​ജൂ​സി​നെ പാ​പ്പ​ർ ക​ന്പ​നി​യാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ ഉ​ത്ത​ര​വ്

ബം​ഗ​ളൂ​രു: എ​ഡ്യൂ​ടെ​ക് ക​ന്പ​നി​യാ​യ ബൈ​ജൂ​സി​നെ പാ​പ്പ​ർ ക​ന്പ​നി​യാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ തീ​രു​മാ​നം. ബം​ഗ​ളൂ​രു​വി​ലെ ദേ​ശീ​യ ക​ന്പ​നി​കാ​ര്യ ട്രൈബ്യൂ ണ​ലാ​ണ് ബൈ​ജൂ​സ് ക​ന്പ​നി​യെ പാ​പ്പ​രാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. ബൈ​ജൂ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​നും പാ​പ്പ​രാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കും പ്ര​ത്യേ​ക പ്ര​തി​നി​ധി​യാ​യ പ​ങ്ക​ജ് ശ്രീ​വാ​സ്ത​വ​യെ കോ​ട​തി നി​യ​മി​ച്ചു. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ക​ൺ​ട്രോ​ൾ ബോ​ർ​ഡ് (ബി​സി​സി​ഐ) ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ട്രൈ​ബ്യൂണ​ലി​ന്‍റെ ഉ​ത്ത​ര​വ്. ദേ​ശീ​യ ടീ​മി​ന്‍റെ സ്പോ​ണ്‍​സ​ർ​ഷി​പ് വ​ക​യി​ൽ ബൈ​ജൂ​സ് 158 കോ​ടി രൂ​പ ത​രാ​നു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ബി​സി​സി​ഐ ഹ​ർ​ജി ന​ൽ​കി​യ​ത്. ബൈ​ജൂ​സി​ലെ നി​ക്ഷേ​പ​ക​രോ​ടും ജീ​വ​ന​ക്കാ​രോ​ടും കി​ട്ടാ​നു​ള്ള പ​ണ​ത്തി​ന്‍റെ ക്ലെ​യി​മു​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ ട്രൈ​ബ്യൂ​ണ​ൽ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് ബൈ​ജൂ​സ് ദേ​ശീ​യ ക​ന്പ​നി​കാ​ര്യ ട്രൈ​ബ്യൂ​ണ​ലി​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രേ മേ​ൽ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് ബൈ​ജൂ​സ് ക​ന്പ​നി. ബി​സി​സി​ഐ​യു​മാ​യി ഒ​ത്തു​തീ​ർ​പ്പു ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക​യാ​ണെ​ന്നും ക​ന്പ​നി​ക്കെ​തി​രേ​യു​ള്ള ന​ട​പ​ടി ത​ട​യു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ക​ന്പ​നി മേ​ധാ​വി ബൈ​ജൂ​ രവീന്ദ്രൻ അ​റി‍​യി​ച്ചു.

Source link

Related Articles

Back to top button