എംബപ്പെ ബർണാബുവിൽ
മാഡ്രിഡ്: ഫ്രഞ്ച് ഫുട്ബോൾ സൂപ്പർ താരം കിലിയൻ എംബപ്പെയെ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ച് റയൽ മാഡ്രിഡ്. സാന്റിയാഗോ ബെർണാബു ഗാലറിയിൽ തടിച്ചുകൂടിയ 80,000ത്തോളം പേരെ സാക്ഷിയാക്കിയാണ് ഫ്ളോറന്റീനോ പെരസ് തങ്ങളുടെ പുതിയ ഗലാറ്റിക്കോയെ അവതരിപ്പിച്ചത്. റയലിന്റെ മുന്നേറ്റനിരയിലെ പ്രധാനിയായിരുന്ന ഫ്രഞ്ച് സ്ട്രൈക്കർ കരീം ബെൻസെമ അണിഞ്ഞിരുന്ന ഒന്പതാം നന്പർ ജഴ്സിയാണ് എംബപ്പെയ്ക്ക് നൽകിയത്. റയലിന്റെ മുൻ താരവും പരിശീലകനുമായ സിനദിൻ സിദാൻ, ക്ലബ്ബിന്റെ ഒാണററി പ്രസിഡന്റ് പിരി (ഹെസെ മാർട്ടിനസ് സാഞ്ചസ്) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. “എന്റെ സ്വപ്നം പൂവണിഞ്ഞിരിക്കുന്നു. ഞാനിപ്പോൾ ഏറെ സന്തോഷവാനാണ്. ബെർണബുവിൽ ഇങ്ങനെ നിൽക്കുന്നത് മനോഹരമായൊരു അനുഭവമാണ്. വർഷങ്ങളോളം റയലിൽ കളിക്കുന്നത് സ്വപ്നംകണ്ട് ഉറങ്ങിയിട്ടുണ്ട് ഞാൻ. ഇപ്പോഴിതാ ആ സ്വപ്നം യാഥാർഥ്യമായിരിക്കുന്നു. ക്ലബ്ബിനും ഈ ബാഡ്ജിനുമായി ഞാൻ എല്ലാം നല്കും. ഫ്ളോറന്റീനോ പെരസിന് എന്റെ നന്ദിയും കൃതജ്ഞതയും അറിയിക്കുന്നു”- എംബപ്പെ പറഞ്ഞു.
Source link