സൗത്ത്ഗേറ്റ് രാജിവച്ചു
ലണ്ടൻ: ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന്റെ മുഖ്യപരിശീലക സ്ഥാനം ഗാരത് സൗത്ത്ഗേറ്റ് രാജിവച്ചു. യൂറോപ്യൻ ചാന്പ്യൻഷിപ് ഫൈനലിൽ സ്പെയിനിനോട് തോറ്റതിനു പിന്നാലെയാണ് രാജി. 2016ൽ പരിശീലകനായി സ്ഥാനമേറ്റ സൗത്ത്ഗേറ്റ് 102 മത്സരങ്ങൾക്ക് ടീമിനെ പരിശീലിപ്പിച്ചു. സൗത്ത്ഗേറ്റിന്റെ കീഴിൽ 2018 ലോകകപ്പിന്റെ സെമി ഫൈനലിലും 2021, 2014 യൂറോപ്യൻ ചാന്പ്യൻഷിപ് ഫൈനലുകളിലും പ്രവേശിച്ചു. എന്നാൽ, യൂറോയിൽ തുടർച്ചയായി രണ്ടു തവണ ഫൈനലിലെത്തിയിട്ടും ട്രോഫി നേടാനായില്ല. 2022 ലോകകപ്പ് ക്വാർട്ടർ ഫൈനൽ വരെയെത്തി. സൗത്ത്ഗേറ്റിന്റെ കാലത്ത് ഇംഗ്ലണ്ട് ഫുട്ബോൾ വലിയ ഉയരത്തിലാണെത്തിയത്. ഇംഗ്ലണ്ടിനെ അന്താരാഷ്ട്ര തലത്തിൽ വലിയൊരു ഫുട്ബോൾ ശക്തിയാക്കി മാറ്റാനായി.
Source link