SPORTS

1968ലെ സ്വ​​ർ​​ണ മെ​​ഡ​​ൽ ലേ​​ല​​ത്തി​​നു​​വ​​ച്ച് ബോ​​ബ് ബീ​​മ​​ണ്‍


യൂ​​റോ​​യും കോ​​പ്പ​​യും വിം​​ബി​​ൾ​​ഡ​​ണും ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റു​​മെ​​ല്ലാം പെ​​യ്തൊ​​ഴി​​ഞ്ഞു… കാ​​യി​​കനീ​​ലി​​മ​​യി​​ൽ തെ​​ളി​​യാ​​നൊ​​രു​​ങ്ങി 2024 പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സ്. 33-ാം ഒ​​ളി​​ന്പി​​ക്സ് മാ​​മാ​​ങ്ക​​ത്തി​​നാ​​യി ഇ​​നി​​യു​​ള്ള​​ത് വെ​​റും ഒ​​ന്പ​​തു ദി​​ന​​ങ്ങ​​ൾ മാ​​ത്രം… 20k ​കി​​ഡ്സി​​ന്‍റെ ഒ​​ളി​​ന്പി​​ക് ലോ​​ക​​ത്തെ സൂ​​പ്പ​​ർ ഹീ​​റോ ഭൂ​​ഗോ​​ള​​ത്തി​​ലെ ഏ​​റ്റ​​വും വേ​​ഗ​​മു​​ള്ള മ​​നു​​ഷ്യ​​നാ​​യ ഉ​​സൈ​​ൻ ബോ​​ൾ​​ട്ട്. 2012 ല​​ണ്ട​​ൻ ഒ​​ളി​​ന്പി​​ക്സി​​ൽ 9.63 സെ​​ക്ക​​ൻ​​ഡി​​ൽ ബോ​​ൾ​​ട്ട് 100 മീ​​റ്റ​​ർ ഫി​​നി​​ഷ് ചെ​​യ്ത​​പ്പോ​​ൾ കാ​​യി​​കലോ​​കം ആ​​വേ​​ശ​​ത്തി​​ന്‍റെ കൊ​​ടു​​മു​​ടി​​യിലായി. 100 മീ​​റ്റ​​റി​​ൽ ഒ​​ളി​​ന്പി​​ക്സി​​ൽ ഇ​​നി ഏ​​റെ​​ക്കാ​​ലം ഈ ​​റി​​ക്കാ​​ർ​​ഡ് മാ​​യാ​​തെ കി​​ട​​ക്കു​​മെ​​ന്ന് അ​​ന്നു​​ത​​ന്നെ കു​​റി​​ക്ക​​പ്പെ​​ട്ടു… എ​​ന്നാ​​ൽ, ഇ​​ന്ന​​ത്തെ ശാ​​ന്ത​​സു​​ന്ദ​​ര ഒ​​ളി​​ന്പി​​ക്സ​​ല്ല വ​​ർ​​ഷ​​ങ്ങ​​ൾ പി​​ന്നോ​​ട്ടോ​​ടി​​യാ​​ൽ മു​​ഖാ​​മു​​ഖ​​മെ​​ത്തു​​ക. ക​​റു​​പ്പി​​ന്‍റെ വെ​​റു​​പ്പി​​നെ​​തി​​രേ പോ​​രാ​​ടി​​യ ധീ​​ര​ന്മാ​​രു​​ടെ വേ​​ദി​​യാ​​യി​​രു​​ന്നു ഒ​​ളി​​ന്പി​​ക്സ്… സം​​ഭ​​വ​​ബ​​ഹു​​ല​​മാ​​യ 1968 ഒ​​ളി​​ന്പി​​ക്സി​​ൽ ബോം​​ബാ​​യി ജം​​പ് പി​​റ്റി​​ലേ​​ക്ക് നീ​​ണ്ടു​​ചാ​​ടി​​യ താ​​ര​​മു​​ണ്ട്, അ​മേ​രി​ക്ക​യു​ടെ ബോ​​ബ് ബീ​​മ​​ണ്‍. പു​​രു​​ഷ ലോം​​ഗ്ജം​​പി​​ൽ ബീ​​മ​​ണ്‍ അ​​ന്നു കു​​റി​​ച്ച റി​​ക്കാ​​ർ​​ഡ് 56 വ​​ർ​​ഷ​​മാ​​യി ത​​ക​​ർ​​ക്ക​​പ്പെ​​ടാ​​തെ നി​​ൽ​​ക്കു​​ന്നു… ഒ​ളി​ന്പി​ക്സ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള റി​ക്കാ​ർ​ഡാ​ണി​ത്. 1968 ഒളിന്പിക്സിലെ ​​മി​​ന്നും താ​​രം ക​​ഴി​​ഞ്ഞ നൂ​​റ്റാ​​ണ്ടി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച അ​​ഞ്ച് ഒ​​ളി​​ന്പി​​ക് നി​​മി​​ഷ​​ങ്ങ​​ളി​​ൽ ഒ​​ന്നാ​​യി​​രു​​ന്നു ബോ​​ബ് ബീ​​മ​​ണ്‍ 1968 മെ​​ക്സി​​ക്കോ സി​​റ്റി ഒ​​ളി​​ന്പി​​ക്സി​​ൽ 8.90 മീ​​റ്റ​​ർ നീ​​ണ്ടു​​ചാ​​ടി​​യ​​ത്. ലോം​​ഗ്ജം​​പി​​ൽ അ​​മേ​​രി​​ക്ക​​യു​​ടെ ബീ​​മ​​ണ്‍ അ​​ന്നു കു​​റി​​ച്ച ദൂ​​രം പി​​ൽ​​ക്കാ​​ല​​ത്ത് ഒ​​രു ത​​വ​​ണ മാ​​ത്ര​​മാ​​ണ് മ​​റി​​ക​​ട​​ക്ക​​പ്പെ​​ട്ട​​ത്. 1991 ടോ​​ക്കി​​യോ​​യി​​ൽ​​വ​​ച്ച് അ​​മേ​​രി​​ക്ക​​യു​​ടെ മൈ​​ക്ക് പ​​വ​​ൽ. 8.95 മീ​​റ്റ​​റാ​​ണ് മൈ​​ക്ക് പ​​വ​​ൽ ചാ​​ടി​​യ​​ത്. ലോ​​ക റി​​ക്കാ​​ർ​​ഡ് ബു​​ക്കി​​ൽ പ​​വ​​ലി​​ന്‍റെ പേ​​രാ​​ണ് ഒ​​ന്നാം സ്ഥാ​​ന​​ത്ത്. എ​​ന്നാ​​ൽ, ഒ​​ളി​​ന്പി​​ക് റി​​ക്കാ​​ർ​​ഡി​​ൽ ബോ​​ബ് ബീ​​മ​​ണ്‍ 1968ൽ ​​കു​​റി​​ച്ച 8.90 ഇ​​ന്നും ത​​ക​​ർ​​ക്ക​​പ്പെ​​ടാ​​തെ നി​​ൽ​​ക്കു​​ന്നു. നാ​​ടു​​ക​​ട​​ത്ത​​പ്പെ​​ടു​​ക, പീ​​ഡ​​ന​​ത്തി​​ന് ഇ​​ര​​യാ​​കു​​ക, അ​​നാ​​ഥാ​​ല​​യ​​ത്തി​​ൽ ക​​ഴി​​യു​​ക… ഒ​​രു മ​​നു​​ഷ്യ​​ജീ​​വി​​ത​​ത്തി​​ലെ എ​​ല്ലാ ദു​​രി​​ത​​വും അ​​നു​​ഭ​​വി​​ച്ചാ​​യി​​രു​​ന്നു ബീ​​മ​​ണ്‍ കാ​​യി​​ക ലോ​​ക​​ത്തേ​​ക്കെ​​ത്തി​​യ​​ത്. ബീ​​മ​​ണി​​ന്‍റെ അ​​ദ്ഭു​​ത ജം​​പ് മാ​​ത്ര​​മ​​ല്ലാ​​യി​​രു​​ന്നു 1968 ഒ​​ളി​​ന്പി​​ക്സി​​ന്‍റെ പ്ര​​ത്യേ​​ക​​ത. പു​​രു​​ഷ വി​​ഭാ​​ഗം 200 മീ​​റ്റ​​ർ സ്വ​​ർ​​ണ ജേ​​താ​​വാ​​യ ടോ​​മി സ്മി​​ത്തും വെ​​ങ്ക​​ലം നേ​​ടി​​യ ജോ​​ണ്‍ കാ​​ർ​​ലോ​​സും മെ​​ഡ​​ൽ സ്വീ​​ക​​രി​​ച്ചു​​ക​​ഴി​​ഞ്ഞ് ബ്ലാ​​ക് പ​​വ​​ർ സ​​ല്യൂ​​ട്ട് ന​​ട​​ത്തി​​യ​​തി​​നും ച​​രി​​ത്രം സാ​​ക്ഷി. മെ​​ഡ​​ൽ ലേ​​ലം ചെ​​യ്തു ക​​ഴി​​ഞ്ഞ 56 വ​​ർ​​ഷ​​മാ​​യി ത​​ക​​ർ​​ക്ക​​പ്പെ​​ടാ​​ത്ത ഒ​​ളി​​ന്പി​​ക്സ് മെ​​ഡ​​ൽ ഈ ​വ​ർ​ഷ​മാ​​ദ്യം ബോ​​ബ് ബീ​​മ​​ണ്‍ ലേ​​ലം ചെ​​യ്തു. 2024 പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സി​​ലേ​​ക്കു​​ള്ള ദി​​ന​​ങ്ങ​​ൾ എ​​ണ്ണ​​പ്പെ​​ട്ടു​​തു​​ട​​ങ്ങി​​യ​​ശേ​​ഷ​​മാ​​യി​​രു​​ന്നു ബീ​​മ​​ണി​​ന്‍റെ ച​​രി​​ത്ര സ്വ​​ർ​​ണ മെ​​ഡ​​ൽ ലേ​​ലം ചെ​​യ്ത​​തെ​​ന്ന​​താ​ണ് ശ്ര​​ദ്ധേ​​യം. 4.41 ല​​ക്ഷം ഡോ​​ള​​റി​​നാ​​ണ് (3.68 കോ​​ടി രൂ​​പ) മെ​​ഡ​​ൽ ലേ​​ല​​ത്തി​​ൽ പോ​​യ​​ത്. ‘ഇ​​ത്ര​​യും നാ​​ൾ ഞാ​​ൻ ഇ​​തു സ്വ​​കാ​​ര്യ​​മാ​​ക്കി​​വ​​ച്ചു. ഇ​​നി ഇ​​ത് ലോ​​കം കാ​​ണ​​ട്ടെ. ആ​​ർ​​ക്കെ​​ങ്കി​​ലു​​മൊ​​ക്കെ പ്ര​​ചോ​​ദ​​മാ​​കു​​മെ​​ങ്കി​​ൽ അ​​ങ്ങ​​നെ സം​​ഭ​​വി​​ക്ക​​ട്ടെ’- ഏ​​ഴു​​പ​​ത്തേ​​ഴു​​കാ​​ര​​നാ​​യ ബോ​​ബ് ബീ​​മ​​ണ്‍ ലേ​​ല​​ത്തി​​നു​​ശേ​​ഷം പ​​റ​​ഞ്ഞു. 2024 പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സി​​ൽ ബീ​​മ​​ണി​​ന്‍റെ റി​​ക്കാ​​ർ​​ഡ് ത​​ക​​രു​​മോ…? ഇ​​ല്ലെ​​ന്നാ​​ണ് ഉ​​ത്ത​​ര​​മെ​​ങ്കി​​ലും അ​​ദ്ഭു​​ത​​ങ്ങ​​ൾ സം​​ഭ​​വി​​ക്കു​​മോ​​യെ​​ന്നു കാ​​ത്തി​​രു​​ന്നു കാ​​ണാം… ഗ്രീ​​ക്ക് താ​​രം മി​​ൽ​​റ്റി​​യാ​​ഡി​​സ് ടെ​​ന്‍റോ​​ഗ്ലോ ജൂ​​ണ്‍ എ​​ട്ടി​​നു കു​​റി​​ച്ച 8.65 മീ​​റ്റ​​റാ​​ണ് ഈ ​​സീ​​സ​​ണി​​ലെ ഇ​​തു​​വ​​രെ​​യു​​ള്ള മി​​ക​​ച്ച ദൂ​​ര​മെ​ന്ന​തും ഇ​തി​നോ​ടു ചേ​ർ​ത്തു​വാ​യി​ക്ക​ണം.


Source link

Related Articles

Back to top button