CINEMA

ധനുഷിന്റെ വലംകയ്യായി കാളിദാസ് ജയറാം; ‘റായൻ’ ട്രെയിലർ

ധനുഷിന്റെ വലംകയ്യായി കാളിദാസ് ജയറാം ‘റായൻ’ ട്രെയിലർ | Raayan Trailer

ധനുഷിന്റെ വലംകയ്യായി കാളിദാസ് ജയറാം; ‘റായൻ’ ട്രെയിലർ

മനോരമ ലേഖകൻ

Published: July 16 , 2024 06:43 PM IST

1 minute Read

‘പവർ പാണ്ടി’ എന്ന സിനിമയ്ക്ക് ശേഷം ധനുഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘റായൻ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. വയലൻസ് ഏറെ നിറഞ്ഞ സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. ‌ധനുഷിന്റെ അൻപതാമത് ചിത്രമായി പുറത്തിറങ്ങുന്ന റായൻ നിർമിക്കുന്നത് സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ ആണ്.

എസ്.ജെ. സൂര്യയാണ് വില്ലൻ. ധനുഷിന്റെ സുഹൃത്തുക്കളായി കാളിദാസ് ജയറാമിനെയും സന്ദീപ് കിഷനെയും കാണാനാകും. എ.ആർ. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. 

നിത്യാ മേനോൻ, അപർണ ബാലമുരളി, അനിഖ സുരേന്ദ്രൻ, എസ് ജെ സൂര്യ, സെൽവരാഘവൻ, വരലക്ഷ്മി ശരത്കുമാർ എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. ഓം പ്രകാശ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ജി കെ പ്രസന്ന കൈകാര്യം ചെയ്യുന്നു. ഓഗസ്റ്റ് 26ന് ചിത്രം തിയറ്ററുകളിലെത്തും.

English Summary:
Watch Raayan Trailer

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-dhanush mo-entertainment-movie-kalidasjayaram f3uk329jlig71d4nk9o6qq7b4-list 3durupk03khi1cf33g8rfkfp5a mo-entertainment-common-teasertrailer


Source link

Related Articles

Back to top button