'തന്റെ ചിരിയുടെ മുൻപിൽ ഒരുപാടുപേർ ചെറുതായിപ്പോയെടോ'
‘തന്റെ ചിരിയുടെ മുൻപിൽ ഒരുപാടുപേർ ചെറുതായിപ്പോയെടോ’ | Asif ali, Santhosh narayanan controversy
‘തന്റെ ചിരിയുടെ മുൻപിൽ ഒരുപാടുപേർ ചെറുതായിപ്പോയെടോ’
മനോരമ ലേഖിക
Published: July 16 , 2024 02:49 PM IST
1 minute Read
നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകൻ രമേശ് നാരായണനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ഉയരുകയാണ്. ആസിഫ് അലിയെ പിന്തുണച്ച് നടനും സംവിധായകനുമായ ബോബൻ സാമുവൽ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചു. ‘തന്റെ ചിരിയുടെ മുൻപിൽ ഒരുപാടുപേർ ചെറുതായിപ്പോയെടോ’ എന്ന വരിയോടൊപ്പം ആസിഫിന്റെ ചിത്രവും ചേർത്തിട്ടുണ്ട്.
എം.ടി കഥകളുടെ ആന്തോളജി സിനിമയായ മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ചിൽനടൻ ആസിഫ് അലിയെ അപമാനിച്ച് സംഗീത സംവിധായകൻ രമേശ് നാരായണൻ. ട്രെയിലർ ലോഞ്ചുമായി ബന്ധപ്പെട്ട പുരസ്കാര ദാന ചടങ്ങിൽ ആണ് സംഭവം. രമേശ് നാരായണന് പുരസ്കാരം നല്കാൻ ആസിഫ് അലിയെ ക്ഷണിച്ചപ്പോൾ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിക്കുകയും സംവിധായകൻ ജയരാജിനെ വിളിച്ചു വരുത്തി അദ്ദേഹത്തിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കുകയും ചെയ്യുകയായിരുന്നു. വിഡിയോ പുറത്തുവന്നതിനു പിന്നാലെ രൂക്ഷ വിമർശനമാണ് രമേശ് നാരായണനെതിരെ ഉയരുന്നത്. മോശം പെരുമാറ്റമാണ് രമേശ് നാരായണിൽനിന്ന് ഉണ്ടായതെന്നും മാപ്പ് പറയണെന്നുമാണ് ആളുകൾ പ്രതികരിക്കുന്നത്.
English Summary:
There is a protest on social media against music director Ramesh Narayanan for allegedly insulting actor Asif Ali.
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-asifali mo-entertainment-movie mo-entertainment-music-ramesh-narayan f3uk329jlig71d4nk9o6qq7b4-list 4ddhpaphasa5lak0a37nsg124d
Source link