ആസിഫ് അലിക്ക് ദുർഗ കൃഷ്ണയുടെ ഹസ്തദാനം; കയ്യടി
ആസിഫ് അലിക്ക് ദുർഗ കൃഷ്ണയുടെ ഹസ്തദാനം; കയ്യടി | Asif ali, Durgga krishna
ആസിഫ് അലിക്ക് ദുർഗ കൃഷ്ണയുടെ ഹസ്തദാനം; കയ്യടി
മനോരമ ലേഖിക
Published: July 16 , 2024 04:46 PM IST
1 minute Read
ആസിഫ് അലിയോട് ഔചിത്യപൂർവം പെരുമാറിയ ദുർഗ കൃഷ്ണയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ. എം.ടി ആന്തോളജിയുടെ ട്രെയിലർ ലോഞ്ചിൽ വച്ച് നടൻ ആസിഫ് അലിയെ സംഗീതജ്ഞൻ രമേശ് നാരായണൻ അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ ചർച്ചകൾ സജീവമാകുന്നതിന് ഇടയിലാണ് ദുർഗ കൃഷ്ണയുടെ ഹൃദ്യമായ പെരുമാറ്റത്തിന്റെ വിഡിയോ പുറത്തു വന്നത്. ആസിഫ് അലിക്ക് ഹസ്തദാനം ചെയ്യുന്ന ദുർഗ കൃഷ്ണയുടെ വിഡിയോ വൈറലായി.
ആസിഫിനെ കാഴ്ചക്കാരനാക്കി സംവിധായകൻ ജയരാജിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങിയ രമേശ് നാരായണൻ താരത്തിനു മുൻപിലൂടെയാണ് നടന്നു നീങ്ങിയത്. ആസിഫിനെ ശ്രദ്ധിക്കാതെ മുൻപോട്ടു നീങ്ങിയ രമേശ് നാരായണന്റെ സമീപത്തു കൂടെ ദുർഗ കൃഷ്ണ ആസിഫിന് അടുത്തെത്തി ഹസ്തദാനം ചെയ്തു. ‘അവഗണന ഒരു ചിരികൊണ്ട് നേരിട്ട ആസിഫിന് നിറചിരിയോടെ ഒരു ഹസ്തദാനം’ എന്നാണ് ഈ വിഡിയോ പങ്കുവച്ചു കൊണ്ട് സമൂഹമാധ്യമത്തിൽ ഒരാൾ കുറിച്ചത്.
ദുർഗ കൃഷ്ണയെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേർ രംഗത്തെത്തി. അപമാനിക്കപ്പെട്ട നിമിഷത്തിൽ ഒരു ഹസ്തദാനത്തോടെ സഹപ്രവർത്തകന് ഒപ്പം നിന്ന ദുർഗ കൃഷ്ണയ്ക്ക് കയ്യടിക്കുകയാണ് സൈബർ ലോകം.
English Summary:
Durga Krishna’s handshake to Asif Ali; Applause
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 74ujc0kr4u13fs1irveshpk3fs mo-entertainment-movie mo-entertainment-movie-asifali f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-durgakrishna
Source link