KERALAMLATEST NEWS

സേവ് ദ ഡേറ്റ് മുതൽ ഹണിമൂൺ ട്രിപ്പ് വരെ: നിർധനരായ യുവതികളുടെ വിവാഹത്തിന് അപേക്ഷ ക്ഷണിച്ച് അനിൽ ബാലചന്ദ്രൻ

ആലപ്പുഴ: നിർധനരായ അഞ്ച് യുവതികളുടെ വിവാഹത്തിനുള്ള അപേക്ഷ ക്ഷണിച്ച് പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ അനിൽ ബാലചന്ദ്രൻ. എല്ലാ വർഷവും ജനുവരി ഒന്നാം തീയതി അനിൽ ബാലചന്ദ്രന്റെ നേതൃത്വത്തിൽ നിർധനരായ യുവതികൾക്ക് വിവാഹം നടത്തിക്കൊടുക്കാറുണ്ട്. ഈ വർഷവും അഞ്ച് യുവതികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് അനിൽ ബാലചന്ദ്രൻ. ഫേസ്ബുക്ക് പേജിൽ പങ്കുവച്ച പോസ്റ്റിലാണ് അനിൽ ഇക്കാര്യം അറിയിച്ചത്.

2025 ജനുവരി ഒന്നിനാണ് വിവാഹം. ദീർഘ സുമംഗലി ഭവ: എന്ന് പേരിട്ടിരിക്കുന്ന ചടങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി അപേക്ഷ ക്ഷണിക്കുന്നെന്നും ഇതുവരെ ഒരു അപേക്ഷ മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നിങ്ങളുടെ പരിചയത്തിൽ അർഹതപെട്ടവർ ആരെങ്കിലും ഉണ്ടെങ്കിൽ അവരെ കൊണ്ട് ഇതിൽ അപേക്ഷ സമർപ്പിക്കുക അല്ലെങ്കിൽ അവർ അറിയുവാൻ വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യണമെന്നും അനിൽ അഭ്യർത്ഥിച്ചു.

‘സ്വന്തം മകളുടെ വിവാഹ കാര്യം ഓർത്തു നീറി നടക്കുന്ന ആയിരക്കണക്കിന് മാതാപിതാക്കൾ ഉണ്ട് നമ്മുടെ ഇടയിൽ. ചിലപ്പോൾ സോഷ്യൽ മീഡിയ ഉപയോഗിക്കാത്തവർ ആകാം അവർ.
പക്ഷെ വാർഡ് കൗൺസിലർമാർ വിചാരിച്ചാൽ ഇത് നിഷ്പ്രയാസം നടക്കും. നമ്മുക്ക് അവരെ കണ്ടെത്തണം. സഹായിക്കണം’- അനിൽ ഫേസ്ബുക്കിൽ കുറിച്ചു.

5 പവൻ വീതം സ്വർണാഭരണങ്ങളും, വരനും വധുവിനും വിവാഹവസ്ത്രങ്ങളും, ബ്യൂട്ടീഷ്യൻ, ആഡിറ്റോറിയം, ഫോട്ടോഗ്രാഫി, വിഡിയോഗ്രാഫി, വധുവിന്റെ മാതാപിതാക്കൾക്കുള്ള വിവാഹ വസ്ത്രങ്ങൾ, 5000 പേർക്കുള്ള വിവാഹ സദ്യയും സേവ് ദി ഡേറ്റ് മുതൽ ഹണി മൂൺ ട്രിപ്പ് വരെ സമ്മാനമായി നമ്മുടെ സഹോദരിമാർക്ക് കൊടുക്കുന്നതാണെന്ന് അനിൽ അറിയിച്ചു. ഒരു സ്ഥലത്തു പോലും വധുവരന്മാരുടെയോ കുടുംബത്തിന്റെയോ ഐഡന്റിറ്റിയോ വീഡിയോ ഫോട്ടോ ഒന്നും പരസ്യമാക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അപേക്ഷാ ഫോം : https://forms.gle/XmS9pYCAF7BbF3F26


Source link

Related Articles

Back to top button