CINEMA

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കായി മത്സരിക്കുന്നത് 160 സിനിമകൾ; ചരിത്രത്തിലാദ്യം

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കായി മത്സരിക്കുന്നത് 160 സിനിമകൾ; ചരിത്രത്തിലാദ്യം | State Film Award 2024

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കായി മത്സരിക്കുന്നത് 160 സിനിമകൾ; ചരിത്രത്തിലാദ്യം

മനോരമ ലേഖകൻ

Published: July 15 , 2024 02:35 PM IST

1 minute Read

ലിജോ ജോസ് പെല്ലിശേരി, ആൻ അഗസ്റ്റിൻ, ശ്രീവൽസൻ ജെ.മേനോൻ, എൻ.എസ്. മാധവൻ

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കായി ഇത്തവണ മത്സരിക്കുന്നത് 160 സിനിമകൾ. മലയാള സിനിമയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് 160 സിനിമകൾ സംസ്ഥാന പുരസ്കാരങ്ങൾക്കായി മത്സരിക്കുന്നത്. പ്രാഥമികസമിതി ചെയർമാൻമാരായ സംവിധായകൻ പ്രിയനന്ദനൻ, ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പൻ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ടു പ്രാഥമിക സമിതികൾ 80 സിനിമകൾ വീതം കണ്ട് മികച്ചതെന്നു നിശ്ചയിക്കുന്ന 30 ശതമാനം ചിത്രങ്ങൾക്കാണ് അന്തിമജൂറി വിലയിരുത്തി പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്.
കിൻഫ്രയിൽ ചലച്ചിത്ര അക്കാദമിയുടെ രാമുകാര്യാട്ട് തിയേറ്ററിലും എൽ.വി. പ്രസാദ് തിയറ്ററിലുമായി ശനിയാഴ്ച സ്‌ക്രീനിങ് തുടങ്ങി. ഓഗസ്റ്റ് പകുതിയോടെ അവാർഡ് പ്രഖ്യാപിച്ചേക്കും. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്രയാണ് ജൂറി ചെയർമാൻ. സംവിധായകൻ ലിജോ ജോസ് പെല്ലിശേരി, എഴുത്തുകാരൻ എൻ.എസ്. മാധവൻ, നടി ആൻ അഗസ്റ്റിൻ, സംഗീതസംവിധായകൻ ശ്രീവൽസൻ ജെ.മേനോൻ എന്നിവരാണ് മുഖ്യജൂറിയിലെ മറ്റ് അംഗങ്ങൾ.

ഒന്നാം പ്രാഥമിക ജൂറിയിൽ ഛായാഗ്രാഹകൻ പ്രതാപ് പി.നായർ, തിരക്കഥാകൃത്ത് വിനോയ് തോമസ്, എഴുത്തുകാരി ഡോ.മാളവിക ബിന്നി എന്നിവരും രണ്ടാമത്തേതിൽ എഡിറ്റർ വിജയ് ശങ്കർ, എഴുത്തുകാരൻ ശിഹാബുദീൻ പൊയ്ത്തുംകടവ്, ശബ്ദലേഖകൻ സി.ആർ. ചന്ദ്രൻ എന്നിവരുമാണ് അംഗങ്ങൾ. 
രചനാവിഭാഗത്തിൽ ഡോ. ജാനകീ ശ്രീധരൻ (ചെയർപേഴ്‌സൺ), ഡോ. ജോസ് കെ.മാനുവൽ, ഡോ. ഒ.കെ.സന്തോഷ് എന്നിവരാണ് അംഗങ്ങൾ. എല്ലാ ജൂറിയിലും ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ മെംബർ സെക്രട്ടറിയാണ്.

English Summary:
Historic First: 160 Films Compete in Malayalam State Film Awards – All You Need to Know!

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-annaugustine 1ksneh781ms22stngrgepbcqi3 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-lijo-jose-pellissery


Source link

Related Articles

Back to top button