മോദി റഫറൻസുമായി മേജർ രവിയുടെ ‘ഓപ്പറേഷന്‍ റാഹത്ത്’; ടീസർ
മോദി റഫറൻസുമായി മേജർ രവിയുെട ‘ഓപ്പറേഷന്‍ റാഹത്ത്’; ടീസർ | Operation Raahat Teaser
മോദി റഫറൻസുമായി മേജർ രവിയുടെ ‘ഓപ്പറേഷന്‍ റാഹത്ത്’; ടീസർ
മനോരമ ലേഖകൻ
Published: July 15 , 2024 10:19 AM IST
1 minute Read
ശരത്കുമാർ, മാളവിക മേനോൻ
ഒരിടവേളയ്ക്കുശേഷം മേജര്‍ രവി സംവിധാനം ചെയ്യുന്ന ‘ഓപ്പറേഷന്‍ റാഹത്ത്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന തെന്നിന്ത്യന്‍ താരം ശരത് കുമാറിന്റെ പിറന്നാള്‍ വേളയിലാണ് ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയത്. തീവ്രവാദത്തിന്റെ പശ്ചാത്തലത്തില്‍ ഉദ്വേഗവും ആക്‌ഷനും നിറഞ്ഞ ഒരു ഗംഭീര ചിത്രമായിരിക്കും ഓപ്പറേഷന്‍ റാഹത്ത് എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.
മാളവിക മേനോൻ ആണ് നായികയായെത്തുന്നത്. വിദേശത്തു കുടുങ്ങിപ്പോകുന്ന യുവതിയെ രക്ഷിക്കാൻ ഇന്ത്യൻ ഗവൺമെന്റ് നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സിനിമയുടെ ടീസറിൽ റഫറൻസ് ആയി കാണിക്കുന്നുണ്ട്.
കൃഷ്ണകുമാര്‍ കെ. തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ആഷ്ലിന്‍ മേരി ജോയ് ആണ്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക.
അര്‍ജുന്‍ രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ഡോണ്‍ മാക്സ് ആണ്. സംഗീതം: രഞ്ജിന്‍ രാജ്, ചീഫ് അസോസിയേറ്റ്: ബെന്നി തോമസ്, അസോസിയേറ്റ് ഡയറക്ടർ: പരീക്ഷിത്ത് ആർ.എസ്., വസ്ത്രാലങ്കാരം: വി. സായ് ബാബു, കലാസംവിധാനം: ഗോകുല്‍ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രവീണ്‍ ബി. മേനോന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: അഗ്രാഹ് പി., കാസ്റ്റിംഗ് ഡയറക്ടര്‍: രതീഷ് കടകം, പി.ആര്‍.ഒ.: ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദരന്‍, പബ്ലിസിറ്റി ഡിസൈന്‍: സുഭാഷ് മൂണ്‍മാമ.
2017ല്‍ പുറത്തിറങ്ങിയ 1971: ബിയോണ്ട് ബോർഡേഴ്സ് എന്ന സിനിമയ്ക്കുശേഷം മേജർ രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓപ്പറേഷന്‍ റാഹത്ത്’.
English Summary:
Watch Operation Raahat Teaser
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-malavikamenon f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-major-ravi mo-entertainment-common-malayalammovie mo-entertainment-common-teasertrailer 357umn3niepj2m117oquga1nlg
Source link