KERALAMLATEST NEWS

സിദ്ധാർത്ഥിന്റെ മരണം:  റിപ്പോർട്ട് അട്ടിമറിക്കാൻ ശ്രമമെന്ന് എസ്.എഫ്‌.ഐ

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണ റിപ്പോർട്ട് അട്ടിമറിക്കാൻ സർവകലാശാലയിലെ ചില അദ്ധ്യാപകർ ശ്രമിക്കുന്നുവെന്ന് എസ്.എഫ്‌.ഐ ജില്ലാ കമ്മിറ്റി. യു.ഡി.എഫ് അനുകൂല അദ്ധ്യാപക സംഘടനയിലുള്ള ചിലർ എസ്.എഫ്‌.ഐയെ പ്രതിചേർക്കുംവിധം മൊഴിനൽകണമെന്ന് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയാണ്. ആന്റി റാഗിംഗ് കമ്മിറ്റിയുടെ ഉൾപ്പെടെ ചോദ്യംചെയ്യലിൽ എസ്.എഫ്‌.ഐയെ പ്രതിചേർക്കാൻ അദ്ധ്യാപകർ ബോധപൂർവം ശ്രമിച്ചുവെന്നും തെറ്റായ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്നും വിദ്യാർത്ഥികൾ വെളിപ്പെടുത്തിയിട്ടുണ്ട്. തെറ്റായ രീതിയിൽ അന്വേഷണ ഉദ്യോഗസ്ഥരെ ബന്ധപ്പെടാനുള്ള ശ്രമവും അദ്ധ്യാപകരിൽ നിന്നുണ്ടായി.


Source link

Related Articles

Back to top button