തലയ്ക്കുനേരെവന്ന വെടിയുണ്ട ചെവിയില്‍ത്തട്ടി കടന്നുപോയി; ട്രംപിന്റെ ജീവന്‍ രക്ഷിച്ചത് ആ തലതിരിക്കല്‍?
വാഷിങ്ടണ്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ വധശ്രമത്തില്‍നിന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രക്ഷപ്പെട്ടത് കഷ്ടിച്ചാണ്. പ്രസംഗത്തിനിടെ തലയ്ക്കുനേരെ വന്ന വെടിയുണ്ട ട്രംപിന്റെ വലത്തേ ചെവിയിലാണ് കൊണ്ടത്. ട്രംപിന്റെ സ്വതസിദ്ധമായ ഒരു തലതിരിക്കലാണ് തലനാരിഴയ്ക്കുള്ള ആ രക്ഷപ്പെടലിന് ഇടയാക്കിയതെന്നാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ചൂണ്ടിക്കാട്ടി പലരും പറയുന്നത്.പ്രസംഗം തുടങ്ങി നിമിഷങ്ങള്‍ക്കകമാണ് വെടിവെപ്പുണ്ടായത്. പ്രസംഗത്തിനിടയില്‍ അദ്ദേഹം തല അല്‍പം തിരിക്കുന്നത് വീഡിയോയില്‍ കാണാം. ഇതിനു തൊട്ടുപിന്നാലെയാണ് വെടിയുണ്ട അദ്ദേഹത്തിന്റെ ചെവിയില്‍ സ്പര്‍ശിച്ച് കടന്നുപോയത്. ഒരുപക്ഷേ, തല ചെരിച്ചില്ലായിരുന്നെങ്കില്‍ അത് തലയില്‍ കൊള്ളുമായിരുന്നെന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് പലരും ചൂണ്ടിക്കാട്ടുന്നത്.
Source link