യാത്രക്കാരുടെ ബാഗേജുകളുടെ നീക്കം കണ്ടെത്താൻ സംവിധാനവുമായി എയർ ഇന്ത്യ
നെടുമ്പാശേരി: യാത്രക്കാരുടെ ബാഗേജുകളുടെ ചലനം കണ്ടെത്താൻ എയർ ഇന്ത്യ നൂതന സംവിധാനം ഒരുക്കുന്നു. ഇതിനായി തത്സമയ ബാഗേജ് ട്രാക്കിംഗ് സേവനം ആരംഭിച്ചിരിക്കുകയാണ് കമ്പനി. ഏറ്റവും കൂടുതൽ ലഗേജ് നഷ്ടപ്പെടുന്ന വിമാനക്കമ്പനി എന്ന ചിത്തപ്പേര് മാറ്റിയെടുക്കുന്നതിനാണ് പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. ഇതിനായി ഔദ്യോഗിക വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ബാഗേജ് ട്രാക്കിംഗ് ഫീച്ചർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ യാത്രക്കാർക്ക് അവരുടെ ബാഗേജ് ലൈവ് ആയി ട്രാക്ക് ചെയ്യാനാകും. ഇതോടെ എയർലൈൻ ജീവനക്കാരുമായി ബന്ധപ്പെടാതെ ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം നൽകുന്ന ചുരുക്കം ചില കമ്പനികളിൽ ഒന്നായി എയർ ഇന്ത്യ മാറി. സംവിധാനത്തിൽ നിലവിലെ ബാഗേജിന്റെ ലൊക്കേഷൻ, ട്രാൻസിറ്റ് സ്റ്റാറ്റസ്, ബാഗേജ് എത്തിച്ചേരൽ തുടങ്ങിയ പ്രധാന വിവരങ്ങൾ ലഭ്യമാകും. ഇതിൽ ചെക്ക് – ഇൻ, സെക്യൂരിറ്റി ക്ലിയറൻസ്, എയർക്രാഫ്റ്റ് ലോഡിംഗ്, ലോഡിംഗ് ട്രാൻസ്ഫർ, ബാഗേജ് ക്ലെയിം ഏരിയ തുടങ്ങി എല്ലാ പ്രധാനപ്പെട്ട ബാഗേജ് ടച്ച് പോയിന്റുകളിലും ലഗേജുകളുടെ വരവ് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകും. ‘ട്രാക്ക് യുവർ ബാഗ്’ എന്ന പേരിൽ എയർ ഇന്ത്യയുടെ വെബ്സൈറ്റിലും ഈ സൗകര്യം ലഭ്യമാണ്.

Source link