റഷ്യയിൽ യാത്രാവിമാനം തകർന്നുവീണു
മോസ്കോ: റഷ്യ തദ്ദേശീയമായി വികസിപ്പിച്ച സുഖോയ് സൂപ്പർ ജെറ്റ് 100 യാത്രാവിമാനം തകർന്നുവീണ് മൂന്നു പൈലറ്റുമാരും മരിച്ചു. അറ്റകുറ്റപ്പണിക്കുശേഷം പരീക്ഷണപ്പറക്കൽ നടത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് റഷ്യൻ വൃത്തങ്ങൾ അറിയിച്ചു. പൈലറ്റുമാരല്ലാതെ ആരും വിമാനത്തിലുണ്ടായിരുന്നില്ല. മോസ്കോയ്ക്ക് 60 കിലോമീറ്റർ അകലെ കോളോമെൻസ്കിയിലെ വനപ്രദേശത്താണ് വിമാനം തകർന്നുവീണത്. പാശ്ചാത്യശക്തികളുടെ ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് റഷ്യ സുഖോയ് യാത്രാ വിമാനം വികസിപ്പിച്ചത്.
Source link