SPORTS

ഇ​​ന്ത്യ x സിം​​ബാ​​ബ്‌​വെ ​ നാ​​ലാം ട്വ​​ന്‍റി-20 ഇ​​ന്ന്


ഹ​​രാ​​രെ: സിം​​ബാ​​ബ്‌​വെ​​യ്ക്ക് എ​​തി​​രാ​​യ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര സ്വ​​ന്ത​​മാ​​ക്കാ​​ൻ ശു​​ഭ്മാ​​ൻ ഗി​​ല്ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള യു​​വ ഇ​​ന്ത്യ ഇ​​ന്നു ക​​ള​​ത്തി​​ൽ. ഇ​​ന്ത്യ​​ൻ സ​​മ​​യം വൈ​​കു​​ന്നേ​​രം 4.30നാ​​ണ് മ​​ത്സ​​രം. പ​​ര​​ന്പ​​ര​​യി​​ലെ നാ​​ലാം മ​​ത്സ​​ര​​മാ​​ണ് ഇ​​ന്ന് അ​​ര​​ങ്ങേ​​റു​​ന്ന​​ത്. ആ​​ദ്യ മൂ​​ന്നു പോ​​രാ​​ട്ട​​ങ്ങ​​ൾ ക​​ഴി​​ഞ്ഞ​​പ്പോ​​ൾ 2-1ന്‍റെ ലീ​​ഡു​​മാ​​യി ഇ​​ന്ത്യ പ​​ര​​ന്പ​​ര നേ​​ട്ട​​ത്തി​​ന്‍റെ വ​​ക്കി​​ലാ​​ണ്. മ​​ല​​യാ​​ളി വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ​​റാ​​യ സ​​ഞ്ജു സാം​​സ​​നാ​​ണ് ഇ​​ന്ത്യ​​യു​​ടെ വൈ​​സ് ക്യാ​​പ്റ്റ​​ൻ. ച​​രി​​ത്രനേ​​ട്ട​​ത്തി​​നാ​​യി സ​​ഞ്ജു ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് നേ​​ടി​​യ ഇ​​ന്ത്യ​​ൻ ടീ​​മി​​ലം​​ഗ​​മാ​​യ സ​​ഞ്ജു സാം​​സ​​ണ്‍ ച​​രി​​ത്ര നേ​​ട്ട​​ത്തി​​ന്‍റെ വ​​ക്കി​​ൽ. ഇ​​ന്നു സിം​​ബാ​​ബ്‌​വെ​​യ്ക്ക് എ​​തി​​രാ​​യ നാ​​ലാം പോ​​രാ​​ട്ട​​ത്തി​​ൽ ര​​ണ്ട് സി​​ക്സ് പ​​റ​​ത്തി​​യാ​​ൽ, ട്വ​​ന്‍റി-20 ഫോ​​ർ​​മാ​​റ്റി​​ൽ 300 സി​​ക്സ് എ​​ന്ന അ​​പൂ​​ർ​​വ നേ​​ട്ട​​ത്തി​​ൽ സ​​ഞ്ജു എ​​ത്തും. നി​​ല​​വി​​ൽ 298 സി​​ക്സ് ട്വ​​ന്‍റി-20 ഫോ​​ർ​​മാ​​റ്റി​​ൽ സ​​ഞ്ജു​​വി​​നു​​ണ്ട്. ആ​​ഭ്യ​​ന്ത​​രം, രാ​​ജ്യാ​​ന്ത​​രം, ഐ​​പി​​എ​​ൽ വേ​​ദി​​ക​​ളി​​ലാ​​യാ​​ണി​​ത്. ട്വ​​ന്‍റി-20​​യി​​ൽ ഇ​​തു​​വ​​രെ ക​​ളി​​ച്ച 274 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 298 സി​​ക്സും 551 ബൗ​​ണ്ട​​റി​​യും സ​​ഞ്ജു​​വി​​നു​​ണ്ട്. ആ​​കെ 6733 റ​​ണ്‍​സും. മൂ​​ന്നു സെ​​ഞ്ചു​​റി​​യും 45 അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും സ​​ഞ്ജു ട്വ​​ന്‍റി-20 ഫോ​​ർ​​മാ​​റ്റി​​ൽ നേ​​ടി​​യി​​ട്ടു​​ണ്ട്. ട്വ​​ന്‍റി-20​​യി​​ൽ 300 സി​​ക്സ് തി​​ക​​ച്ച ഏ​​ഴാ​​മ​​ത് ഇ​​ന്ത്യ​​ൻ താ​​ര​​മെ​​ന്ന നേ​​ട്ട​​ത്തി​​നാ​​യാ​​ണ് സ​​ഞ്ജു കാ​​ത്തി​​രി​​ക്കു​​ന്ന​​ത്. രോ​​ഹി​​ത് ശ​​ർ​​മ (525), വി​​രാ​​ട് കോ​​ഹ്‌​ലി (416), ​എം.​​എ​​സ്. ധോ​​ണി (338), സു​​രേ​​ഷ് റെ​​യ്ന (325), സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വ് (322), കെ.​​എ​​ൽ. രാ​​ഹു​​ൽ (311) എ​​ന്നി​​വ​​രാ​​ണ് മു​​ന്പ് ഈ ​​നേ​​ട്ട​​ത്തി​​ലെ​​ത്തി​​യ ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ. സിം​​ബാ​​ബ്‌​വെ​​യ്ക്കെ​​തി​​രാ​​യ മൂ​​ന്നാം ട്വ​​ന്‍റി-20​​യി​​ൽ അ​​ഞ്ചാം ന​​ന്പ​​റാ​​യെ​​ത്തി​​യ സ​​ഞ്ജു ഏ​​ഴ് പ​​ന്തി​​ൽ ര​​ണ്ട് ഫോ​​റി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ 12 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ​​നി​​ന്നി​​രു​​ന്നു.


Source link

Related Articles

Back to top button