യഷും രാം ചരണുമെത്തി; അക്ഷയ് കുമാറിന് കോവിഡ്; അംബാനി കല്യാണത്തിന് ഇവരൊക്കെ
യഷും രാം ചരണുമെത്തി; അക്ഷയ് കുമാറിന് കോവിഡ്; അംബാനി കല്യാണത്തിന് ഇവരൊക്കെ | Anant Ambani | Anant Ambani-Radhika Merchant wedding
യഷും രാം ചരണുമെത്തി; അക്ഷയ് കുമാറിന് കോവിഡ്; അംബാനി കല്യാണത്തിന് ഇവരൊക്കെ
മനോരമ ലേഖകൻ
Published: July 12 , 2024 04:03 PM IST
1 minute Read
യഷ്, അക്ഷയ് കുമാർ, രാം ചരൺ
അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തിൽ പങ്കെടുക്കാനിരിക്കെ ബോളിവുഡ് താരം അക്ഷയ് കുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി അക്ഷയ് തന്റെ ഏറ്റവും പുതിയ ചിത്രമായ സർഫിറയുടെ പ്രമോഷൻ പരിപാടികളുമായി തിരക്കിലായിരുന്നു. അതിനിടെയാണ് താരത്തിന് അസുഖം പിടിപെടുന്നത്.
തന്റെ പ്രമോഷൻ ടീമിലെ ചില ക്രൂ അംഗങ്ങൾ കോവിഡ് പോസിറ്റീവ് ആണെന്ന വിവരത്തെ തുടർന്ന് പരിശോധന നടത്തുകയും തനിക്കും കോവിഡ് ആണെന്ന് താരം സ്ഥിരീകരിക്കുകയുമായിരുന്നു. ഇതോടെ സിനിമാ പ്രമോഷന്റെ അവസാന ഘട്ടവും അനന്ത് അംബാനിയുടെ വിവാഹവും അദ്ദേഹത്തിന് നഷ്ടമാകും. രോഗനിർണയം നടത്തിയതും സ്വയം ഐസൊലേഷനിൽ പ്രവേശിച്ചിരിക്കുകയാണ് താരം.
ഏതാനും ആഴ്ചകൾക്ക് മുമ്പ്, അനന്ത് അംബാനി നേരിട്ടെത്തി അക്ഷയ് കുമാറിനെ വിവാഹം ക്ഷണിച്ചിരുന്നു. വിവാഹത്തിന് ക്ഷണിക്കപ്പെട്ട ആദ്യ ബോളിവുഡ് താരങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. മാർച്ചിൽ നടന്ന വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളിലും അക്ഷയ് പങ്കെടുത്തിരുന്നു.
ചടങ്ങിൽ ആരാധകർക്ക് അക്ഷയ്യെ കാണാനാവില്ലെങ്കിലും മറ്റ് നിരവധി താരങ്ങളാണ് വിവാഹമാമാങ്കത്തിനെത്തുന്നത്. ഷാറുഖ് ഖാൻ, പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ്, സൽമാൻ ഖാൻ, ആമിർ ഖാൻ, രൺവീർ സിങ്, ദീപിക പദുക്കോൺ, രൺബീർ കപൂർ, ആലിയ ഭട്ട്, കത്രീന കൈഫ്, വിക്കി കൗശൽ, യഷ് എന്നിവരും അതിഥികളിൽ ഉൾപ്പെടുന്നു.
English Summary:
Akshay Kumar tests positive for COVID-19; will miss Anant Ambani-Radhika Merchant’s wedding
7rmhshc601rd4u1rlqhkve1umi-list 53p4b9rffnl764p5vio6fauur0 mo-celebrity-celebritywedding f3uk329jlig71d4nk9o6qq7b4-list mo-lifestyle-anantambaniwedding mo-entertainment-movie-akshay-kumar mo-entertainment-common-bollywoodnews
Source link