CINEMA

ഞെട്ടിക്കാൻ മഞ്ജു വാരിയരുടെ പരീക്ഷണ ചിത്രം: ഫൂട്ടേജ് ട്രെയിലർ

മലയാളത്തിൽനിന്നുള്ള ഏറ്റവും പുതിയ ഫൗണ്ട് ഫൂട്ടേജ് ചിത്രം ‘ഫൂട്ടേജ്’ ട്രെയിലർ റിലീസായി. മഞ്ജു വാരിയരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് രണ്ടിന് പ്രദർശനത്തിനെത്തുന്നു. മലയാളത്തിൽ ഇതുവരെ കണ്ടുവരാത്ത പരീക്ഷണ ശൈലിയിലാണ് ചിത്രത്തിന്റെ അവതരണം.

കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിരാ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളുടെ എഡിറ്റർ എന്ന നിലയിൽ ശ്രദ്ധേയനാണ് സൈജു ശ്രീധരൻ.  ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാർട്ടിൻ പ്രകാട്ട്  ഫിലിംസാണ്. മഞ്ജു വാരിയർക്കൊപ്പം വിശാഖ് നായർ, ഗായത്രി അശോക് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളാകുന്നു. അനുരാഗ് കശ്യപ് ആണ് സിനിമ അവതരിപ്പിക്കുന്നത്.

മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് നിർമാണം. കോ പ്രൊഡ്യൂസർ രാഹുല്‍ രാജീവ്, സൂരജ് മേനോന്‍, ലൈൻ പ്രൊഡ്യൂസർ അനീഷ് സി സലിം,ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു,  ഛായാഗ്രഹണം ഷിനോസ്, എഡിറ്റര്‍ സൈജു ശ്രീധരന്‍, പ്രൊഡക്‌ഷൻ കണ്‍ട്രോളർ കിഷോര്‍ പുറക്കാട്ടിരി, കലാസംവിധാനം അപ്പുണ്ണി സാജന്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍.
വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റിൽസ് രോഹിത് കൃഷ്ണൻ, സ്റ്റണ്ട് ഇര്‍ഫാന്‍ അമീര്‍, വിഎഫ്എക്‌സ് മിൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, ഫിനാന്‍സ് കണ്‍ട്രോളര്‍ അഗ്‌നിവേശ്, സൗണ്ട് ഡിസൈന്‍ നിക്‌സണ്‍ ജോര്‍ജ്, സൗണ്ട് മിക്‌സ് ഡാന്‍ ജോസ്,ചീഫ് അസോ ഡയറക്ടര്‍-പ്രിനിഷ് പ്രഭാകരന്‍, പ്രൊജക്ട് ഡിസൈന്‍ സന്ദീപ് നാരായണ്‍, ഗാനങ്ങള്‍- ആസ്വെകീപ്സെര്‍ച്ചിങ്, പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാം, പ്രൊഡക്ഷൻ മാനേജർ-രാഹുൽ രാജാജി, ജിതിൻ ജൂഡി, പിആർഒ എ.എസ്. ദിനേശ്.

English Summary:
Watch Footage Trailer


Source link

Related Articles

Back to top button