KERALAMLATEST NEWS

വിഴിഞ്ഞം തുറമുഖത്തെ ആദ്യ ചരക്കുകപ്പലിന് ഔദ്യോഗിക സ്വീകരണം; മുഖ്യമന്ത്രി വിഴിഞ്ഞത്തെത്തി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ ചരക്കുകപ്പൽ സാൻഫെർണാണ്ടോയ്ക്കുള്ള ഔദ്യോഗിക സ്വീകരണ ചടങ്ങ് ആരംഭിച്ചു. ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തും. വിഴിഞ്ഞം തുറമുഖത്തേക്ക് മുഖ്യമന്ത്രി സാൻഫെർണാണ്ടോയെ ഔദ്യോഗികമായി സ്വീകരിക്കും. അൽപസമയം മുൻപ് മുഖ്യമന്ത്രി വിഴിഞ്ഞത് എത്തിയിട്ടുണ്ട്.

കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയാണ്. സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ മന്ത്രിമാരായ വി ശിവൻകുട്ടി, കെ രാജൻ, കെ എൻ ബാലഗോപാൽ, സജി ചെറിയാൻ, ജി ആർ അനിൽ, എം.പിമാരായ ശശി തരൂർ, എ.എ.റഹീം, എം.വിൻസന്റ് എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ, ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥൻ, അദാനി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി, പ്രദീപ് ജയരാമൻ, വിസിൽ എം.ഡി ദിവ്യ എസ്. അയ്യർ എന്നിവർ പങ്കെടുക്കും.


Source link

Related Articles

Back to top button