നഴ്സുമാർക്ക് അവസരങ്ങളുമായി നോർക്ക റൂട്ട്സ് സൗദി റിക്രൂട്ട്മെന്റ്
തിരുവനന്തപുരം; സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് കേരളത്തിൽ നിന്നുളള നഴ്സുമാർക്ക് അവസരങ്ങളുമായി നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് 22 മുതൽ 26 വരെ കൊച്ചിയിൽ നടക്കും. കാർഡിയാക് കത്തീറ്ററൈസേഷൻ, കാർഡിയാക് ഐ.സി.യു (മുതിർന്നവർക്കുള്ളത്), ഡയാലിസിസ്, എമർജൻസി പീഡിയാട്രിക്, എമർജൻസി റൂം , ജനറൽ നഴ്സിംഗ്, ഐ.സി.യു അഡൾട്ട്, മെഡിസിൻ ആൻഡ് സർജറി, (പ്രസവചികിത്സ)/ഗൈനക്കോളജി , ഓങ്കോളജി, ഓപ്പറേഷൻ തിയേറ്റർ , പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റ് എന്നീ സ്പെഷ്യാലിറ്റികളിലേക്കാണ് അവസരം.
നഴ്സിംഗിൽ ബിരുദമോ/പോസ്റ്റ് ബി.എസ്സി വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉളളവർക്ക് അപേക്ഷിക്കാം. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകളും സഹിതം rmt3.norka@kerala.gov.in ലേയ്ക്ക് 19 ന് രാവിലെ 10 നകം അപേക്ഷ നൽകണം. അപേക്ഷകർ മുൻപ് എസ് .എ.എം.ആർ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോർട്ടും ഉളളവരാകണം. അഭിമുഖസമയത്ത് പാസ്സ്പോർട്ട് ഹാജരാക്കണം. ഫോൺ: 04712770536, 539, 540, 577
എൻട്രൻസ്: കൂടുതൽ വിജയം എറണാകുളത്ത്
തിരുവനന്തപുരം: എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ ഏറ്റവുമധികം പേർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടത് എറണാകുളത്ത് നിന്നാണ്-6568 പേർ. ആദ്യ ആയിരം റാങ്കിൽ 170പേർ എറണാകുളത്തുകാരാണ്. ആദ്യ നൂറു റാങ്കിൽ എറണാകുളം- 24, തിരുവനന്തപുരം-15, കോട്ടയം- 11 വിദ്യാർത്ഥികൾ വീതം ഉൾപ്പെട്ടു. ജില്ലകളിൽ റാങ്ക് പട്ടികയിലുള്ള, ആദ്യ 1000 റാങ്കിൽ ഉൾപ്പെട്ടവരുടെ എണ്ണം ഇങ്ങനെ:- തിരുവനന്തപുരം (6148/125), കൊല്ലം (4947/53), പത്തനംതിട്ട (1777/23), ആലപ്പുഴ (3085/53), കോട്ടയം (3057/99), ഇടുക്കി (981/10), തൃശൂർ (5498/108), പാലക്കാട് (3718/55), മലപ്പുറം (5094/79), കോഴിക്കോട് (4722/93), വയനാട് (815/11), കണ്ണൂർ (4238/75), കാസർകോട് (1346/21). 79,044 വിദ്യാർത്ഥികളാണ് ആദ്യ ’കീം’ ഓൺലൈൻ പ്രവേശന പരീക്ഷയെഴുതിയത്.
നാലുമുതൽ
പത്തുവരെ
റാങ്കുകാർ
സംസ്ഥാന എൻജിനിയറിംഗ് പ്രവേശന പരീക്ഷയിലെ നാലുമുതൽ
പത്തുവരെയുള്ള റാങ്കുകാർ ചുവടെ.
ആദ്യ കോട്ടയം ടി.വി.പുരം കൊട്ടാരമ്പത്ത് വീട്ടിൽ ജോർഡൻ ജോയി (സ്കോർ-591.6145), എറണാകുളം മരട് അയണിപേട്ട റോഡിൽ കൈലാസം വീട്ടിൽ ജിതിൻ ജെ ജോഷി (588.9220), തിരുവനന്തപുരം വട്ടിയൂർകാവ് സ്വാതിനഗറിൽ അതുൽ പി.ടി (588.9218), പയ്യന്നൂർ അന്നൂർ റോഡ് ശ്രീഗോവിന്ദത്തിൽ സൗരവ് ശ്രീനാഥ് (588.8435), തിരുവനന്തപുരം ബാലരാമപുരം പള്ളിച്ചൽ ജ്യോതിസിൽ പ്രത്യുഷ്. പി (587.5057), എറണാകുളം മൂത്തകുന്നം പുല്ലാർകാട് എസ് നിവാസിൽ ഗൗതം പി.എ (586.1230), എറണാകുളം കാരക്കാമുറി ആരാധനാ അപ്പാർട്ട്മെന്റ്സിൽ ശിവറാം. എസ് (585.6887)
Source link