WORLD
പറന്നുയരുന്നതിന് തൊട്ടുമുമ്പ് വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു; ഒഴിവായത് വന്‍ദുരന്തം | VIDEO
ന്യൂയോർക്ക്: പറന്നുയരുന്നതിന് തൊട്ടുമുമ്പ് അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് അപകടം. യു.എസിലെ ടാംമ്പയിൽ നിന്നും ഫ്ലോറിഡയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ ടയറുകളിൽ ഒന്നാണ് റൺവേയിൽ വെച്ച് പൊട്ടിത്തെറിച്ചത്. യു.എസിലെ ടാംമ്പാ വിമാനത്താവളത്തിൽ വെച്ച് ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. അപകടമുണ്ടായ ഉടൻ തന്നെ യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റുകയായിരുന്നു. ആർക്കും പരിക്കുകളില്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. റൺവേയിൽ നിന്നും വേഗം കൈവരിക്കുന്നതിനിടെ വിമാനത്തിന്റെ ടയറുകൾ പൊട്ടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പുക ഉയരുന്നതും വീഡിയോയിൽ കാണാനാകും.
Source link