SPORTS
നൂനസ് ആരാധകരെ കയ്യേറ്റം ചെയ്തു
ഷാർലെറ്റ് (നോർത്ത് കരോളൈന): കോപ്പ സെമി മത്സരശേഷം ഉറുഗ്വെയുടെ ഡാർവിൻ നൂനസ്, റൊണാൾഡ് അരൗജു, ഹൊസെ മരിയ ഗിമിനെനിസ് എന്നിവർ കൊളംബിയൻ ആരാധകരുമായി വാക്കു തർക്കത്തിൽ ഏർപ്പെടുകയും കയ്യേറ്റം നടത്തുകയും ചെയ്തു. കൊളംബിയൻ ടീമിന്റെ ജഴ്സി ധരിച്ച ആരാധകരെ നൂനസ് തല്ലി. സംഭവത്തിൽ നൂനസിനെതിരേ ശിക്ഷാനടപടി ഉണ്ടായേക്കും. കുടുംബാംഗങ്ങൾക്ക് സംരക്ഷണമൊരുക്കാനാണ് സ്റ്റാൻഡിലെത്തിയതെന്ന് ഉറുഗ്വെൻ ക്യാപ്റ്റൻ ഹൊസെ ഗിമിനെസ് പറഞ്ഞു.
Source link