ASTROLOGY

നടരാജ വിഗ്രഹം വീട്ടിൽ വയ്ക്കാമോ? ശ്രദ്ധിക്കാതെ പോകരുത് ഇക്കാര്യങ്ങൾ

നടരാജ വിഗ്രഹം വീട്ടിൽ വയ്ക്കാമോ? ശ്രദ്ധിക്കാതെ പോകരുത് ഇക്കാര്യങ്ങൾ | Nataraja idol | Nataraja at home | Nataraja significance | Lord Shiva idols | Nataraja placement | Shiva Nataraja | household idol placement | Nataraja dance form | Chidambaram Nataraja | Vastu for Nataraja idol | Nataraja Vastu tips | home decor Nataraja | Nataraja sculpture | Nataraja puja

നടരാജ വിഗ്രഹം വീട്ടിൽ വയ്ക്കാമോ? ശ്രദ്ധിക്കാതെ പോകരുത് ഇക്കാര്യങ്ങൾ

ഡോ. പി.ബി. രാജേഷ്

Published: July 11 , 2024 11:08 AM IST

Updated: July 11, 2024 11:14 AM IST

1 minute Read

വീടിന്റെ ഈ ഭാഗത്തു നടരാജവിഗ്രഹം വച്ചാൽ

Image Credit : Rendery / Istockphoto

പരമശിവനെ ശിവലിംഗ രൂപത്തിലാണ് സാധാരണയായി ആരാധിക്കുന്നത്.താണ്ഡവ നൃത്ത മാതൃകയിൽ ഏറ്റവും പ്രസിദ്ധമായത് ചിദംബരത്തെ നടരാജ നൃത്തവിഗ്രഹമാണ്. ശിവന്റെ നൃത്തം ചെയ്യുന്ന ശിൽപ്പരൂപമാണ് നടരാജൻ. നാല് കൈകളും, പറക്കുന്ന മുടിച്ചുരുകളും വലതു കൈയിൽ ഡമരുവുമേന്തി അപസ്മാര പുരുഷന്റെ മേൽ ഒരു കാൽ ചവിട്ടി നിൽക്കുന്ന രൂപമാണിത്. വലതു കയ്യ് അഭയ മുദ്രയാണ്.ചോളരാജാക്കന്മാർ പ്രചരിപ്പിച്ച ഈ ശിൽപം ലോകപ്രശസ്തമായ ഒരു കലാരൂപമാണ്‌. ആനന്ദ നൃത്തം ചെയ്യുന്ന നടരാജന്റെ രൂപം ലോകത്തിന്റെ എല്ലാ ചലനങ്ങളെയും നിയന്ത്രിക്കുന്ന ഈശ്വര രൂപമാണ്. പത്നിയായ സതി അഗ്നി പ്രവേശം ചെയ്തതിൽ ക്രുദ്ധനായി ശിവൻ താണ്ഡവ നൃത്തം ചവിട്ടിയതാണ് നടരാജ നൃത്തം എന്നാണ്‌ വിശ്വാസം.

നടരാജന്റെ വലത് കയ്യിലെ ഉടുക്ക് പിറവിയുടെ ശബ്ദം പുറപ്പെടുവിക്കും. ഇടത് കയ്യിലെ അഗ്നി നാശത്തിന്റെ ചിഹ്നമാണ്. രണ്ട് കൈകളും സമനിലയിൽ ഉള്ളത് എന്തിനെയും തുല്യതയോടെ കാണണം എന്നതിന്റെ സൂചനയാണ്. നടരാജന്റെ രണ്ടാമത്തെ വലത് കൈ അഭയഹസ്തം കാട്ടുന്നു. ഈശ്വരനെ വിശ്വസിച്ചാൽ ജനനം മുതൽ മരണം വരെയുള്ള എല്ലാ ദുരന്തങ്ങളിൽ നിന്നും ഈശ്വരൻ രക്ഷിക്കും എന്നാണ് ഇതിന്റെ സൂചന. നടരാജന്റെ രണ്ടാമത്തെ ഇടത് കൈ തൂക്കിയ പാദത്തെ ചൂണ്ടി കാണിക്കുന്നു. 

ഈശ്വരനെ പ്രാർഥിച്ചാൽ മായയിൽ നിന്നും മോചനം ലഭിക്കും എന്നതാണ് ഇതിന്റെ പൊരുൾ. നടരാജന്റെ വലത് കാൽ താഴെക്കിടക്കുന്ന അസുരനെ മർദ്ദിക്കുന്നത് തിന്മകളെ അതിജീവിക്കണം എന്നതിന്റെ സൂചനയാണ്. നട എന്നാൽ നൃത്തം,രാജ എന്നാൽ രാജാവ്, അതിനാൽ നടരാജ് എന്നാൽ ‘നൃത്തത്തിന്റെ രാജാവ്’. നടരാജ് പ്രതിനിധീകരിക്കുന്ന ദേവനായ ശിവനുമായി ബന്ധപ്പെട്ട് ഇരിക്കുന്നതിനാൽ നടരാജ വിഗ്രഹം കിഴക്ക് ദിശയിൽ സ്ഥാപിക്കുക.

ചോളന്മാർ നടരാജ രൂപത്തിലുള്ള ശിവനെ തങ്ങളുടെ കുലദൈവമായി കണക്കാക്കി. ഭരതനാട്യം ചിദംബരത്തിൽ നിന്നാണ് ഉദ്ഭവിച്ചത്, അതിന്റെ 108 നൃത്ത ഭാവങ്ങൾ ക്ഷേത്ര സമുച്ചയത്തിനുള്ളിൽ കൊത്തി വച്ചിട്ടുണ്ട്. അതിനാൽ നൃത്ത വിദ്യാലയങ്ങളിൽ നടരാജ വിഗ്രഹം വച്ച് ആരാധിക്കുന്നു. വീട്ടിൽ നടരാജ വിഗ്രഹം മുറിയുടെ വടക്ക് കിഴക്കേ മൂലയിൽ ആണ് വയ്‌ക്കേണ്ടത് . എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. കൗതുക വസ്തുക്കളോ മറ്റു വിഗ്രഹങ്ങളോ ഇതിനെ സ്പർശിക്കുന്ന രീതിയിൽ വയ്ക്കാൻ പാടില്ല. അതു പോലെ തന്നെ വീട്ടിൽ വച്ച് പൂജകൾ ഒന്നും നടത്താനും പാടില്ല എന്നാണ് വാസ്തു വിദഗ്ധർ അഭിപ്രായപ്പെടുന്നത്. നൃത്ത വിദ്യാലയങ്ങളിൽ നടരാജ വിഗ്രഹം വയ്ക്കുന്നത് പതിവാണ്.

English Summary:
Can You Keep a Nataraja Idol at Home? Important Tips You Shouldn’t Ignore

p-b-rajesh 30fc1d2hfjh5vdns5f4k730mkn-list mo-astrology-goodluck mo-astrology-vasthu mo-culture-art-natarajasculpture 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news 3ij27db6dbkbtbbt3th5uk0fui mo-astrology-idol


Source link

Related Articles

Back to top button