ദേശീയ അവാർഡ് കൊണ്ടുപോകുമോ? ‘തങ്കലാൻ’ ട്രെയിലറിൽ ഞെട്ടിച്ച് വിക്രവും പാർവതിയും
ദേശീയ അവാർഡ് കൊണ്ടുപോകുമോ? ‘തങ്കലാൻ’ ട്രെയിലറിൽ ഞെട്ടിച്ച് വിക്രവും പാർവതിയും | Thangalaan Trailer
ദേശീയ അവാർഡ് കൊണ്ടുപോകുമോ? ‘തങ്കലാൻ’ ട്രെയിലറിൽ ഞെട്ടിച്ച് വിക്രവും പാർവതിയും
മനോരമ ലേഖകൻ
Published: July 11 , 2024 08:10 AM IST
1 minute Read
വിക്രമിനെ നായകനാക്കി പാ. രഞ്ജിത് സംവിധാനം ചെയ്യുന്ന തങ്കലാൻ ട്രെയിലർ എത്തി. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങളാണ് ട്രെയിലറിൽ കാണാനാകുക. മെൽ ഗിബ്സൻ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം ‘അപ്പോകലിപ്റ്റോ’ പോലുള്ള സിനിമകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള മേക്കിങ് ശൈലിയാണ് ചിത്രത്തിനായി പാ. രഞ്ജിത് ഉപയോഗിച്ചിരിക്കുന്നത്. തമിഴ് സിനിമാ ചരിത്രത്തിെല മറ്റൊരു വമ്പൻ സിനിമയാകും തങ്കലാൻ.
വിക്രത്തിന്റെ പ്രകടനം തന്നെയാകും ചിത്രത്തിന് കരുത്താകുക. ഗെറ്റപ്പുകള്‍ കൊണ്ട് പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയ ചിയാൻ വിക്രമിന്റെ ഏറ്റവും മികച്ച മേക്കോവറുകളിലൊന്നാണ് തങ്കലാനിലേത്. പ്രയത്നം കണ്ടിട്ട് അടുത്ത തവണത്തെ ദേശീയ പുരസ്കാരം വിക്രം കൊണ്ടുപോകുമെന്നാണ് ആരാധകർ പറയുന്നത്.
മാളവിക മോഹനനും പാർവതി തിരുവോത്തുമാണ് നായികമാർ. പശുപതിയാണ് മറ്റൊരു പ്രധാനവേഷത്തിൽ. വ്യത്യസ്തമായ ഗെറ്റപ്പിലാണ് വിക്രം ചിത്രത്തിലെത്തുന്നത്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്‌ഷൻസുമാണ് നിർമാണം. കെ.ഇ. ജ്ഞാനവേൽ രാജയാണ് തങ്കലാൻ അവതരിപ്പിക്കുന്നത്.പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെ.ജി.എഫ്-ൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകൻ തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്.
തമിൾ പ്രഭയാണ് സഹ എഴുത്തുകാരൻ. ജി.വി. പ്രകാശ് കുമാർ സംഗീതസംവിധാനവും എ കിഷോർ കുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു. ആക്‌ഷൻ കൊറിയോഗ്രഫി സ്ടന്നെർ സാം.
English Summary:
Watch Thangalaan Trailer
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-parvathythiruvothu mo-entertainment-common-kollywoodnews f3uk329jlig71d4nk9o6qq7b4-list 13g29gvumpog2duat2u97alf27 mo-entertainment-common-teasertrailer
Source link