സിന്നർ പുറത്ത്
ലണ്ടൻ: വിബിംൾഡണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ ലോക മൂന്നാം റാങ്ക് സ്പെയിനിന്റെ കാർലോസ് അൽകരാസ് സെമിയിൽ. ക്വാർട്ടർ ഫൈനലിൽ അൽകരാസ് 5-7, 6-4, 6-2, 6-2ന് യുഎസിന്റെ ടോമി പോളിനെ തോൽപ്പിച്ചു. എന്നാൽ, ലോക ഒന്നാം റാങ്ക് ഇറ്റലിയുടെ ജാന്നിസ് സിന്നറെ റഷ്യയുടെ ഡാനിൽ മെദ്വദേവ് 6-7(7-9), 6-4, 7-6(7-4), 2-6, 6-3 നു പരാജയപ്പെടുത്തി. സെമിയിൽ മെദ്വദേവ് നിലവിലെ ചാന്പ്യൻ അൽകരാസിനെ നേരിടും. മറ്റൊരു ക്വാർട്ടറിൽ നൊവാക് ജോക്കോവിച്ചിന് സെമിയിലേക്ക് വാക്കോവർ ലഭിച്ചു. വനിതാ സിംഗിൾസിൽ രണ്ടാം റാങ്ക്താരം എലേന റിബാകിന 6-3, 6-2ന് എലിന സ്വിറ്റോലിനയെ പരാജയപ്പെടുത്തി സെമിയിലെത്തി. ഇന്നു നടക്കുന്ന സെമിയിൽ റിബാകിന ക്രെജികോവയെ നേരിടും. ജാസ്മിൻ പൗളിനി, ഡോണ വെകിച്ച് എന്നിവർ സെമിയിലെത്തി. സെമിയിൽ ഇരുവരും ഏറ്റുമുട്ടും.
Source link