SPORTS

ഇന്ത്യക്കു രണ്ടാം ജയം


ഹ​​രാ​​രെ: സിം​​ബാ​​ബ്‌വെ​​യ് ക്കെ​​തി​​രേ​​യു​​ള്ള ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യി​​ൽ ഇ​​ന്ത്യ മു​​ന്നി​​ൽ. അ​​ഞ്ചു മ​​ത്സ​​ര പ​​ര​​ന്പ​​ര​​യി​​ലെ മൂ​​ന്നാം മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ 23 റ​​ണ്‍​സി​​ന്‍റെ ജ​​യം സ്വ​​ന്ത​​മാ​​ക്കി. ഇ​തോ​ടെ പ​ര​ന്പ​ര​യി​ൽ ഇ​ന്ത്യ 2-1ന് ​മു​ന്നി​ലെ​ത്തി. സ്കോ​​ർ: ഇ​​ന്ത്യ 182/4 (20). സിം​​ബാ​​ബ്‌വെ 159/6 (20). ​​ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പ് നേ​​ടി​​യ ടീ​​മി​​ലെ അം​​ഗ​​ങ്ങ​​ളാ​​യ സ​​ഞ്ജു സാം​​സ​​ണ്‍, യ​​ശ​​സ്വി ജ​​യ്സ്വാ​​ൾ, ശി​​വം ദു​​ബെ എ​​ന്നി​​വ​​രു​​മാ​​യി​​ട്ടാ​​ണ് ഇ​​ന്ത്യ ഇ​​റ​​ങ്ങി​​യ​​ത്. ഗി​​ല്ലി​​നൊ​​പ്പം ജ​​യ്സ്വാ​​ൾ ഓ​​പ്പ​​ണ്‍ ചെ​​യ്തു. അ​​ഭി​​ഷേ​​ക് ശ​​ർ​​മ​​യും ഋ​​തു​​രാ​​ജ് ഗെ​​യ്ക്‌വാ​​ദും മൂ​​ന്നും നാ​​ലും സ്ഥാ​​ന​​ങ്ങ​​ളി​​ൽ ഇ​​റ​​ങ്ങി. അ​​ഞ്ചാ​​മ​​നാ​​യി സ​​ഞ്ജു​​വും എ​​ത്തി. പേ​​സ​​ർ മു​​കേ​​ഷ് ശ​​ർ​​മ​​യ്ക്കു പ​​ക​​രം ഖ​​ലീ​​ൽ അ​​ഹ​​മ്മ​​ദും ടീ​​മി​​ലെ​​ത്തി.


Source link

Related Articles

Back to top button