50,000 രൂപ വരെയുള്ള ചെക്ക് കേസുകളില്‍ 250 രൂപ കോർട്ട് ഫീ സ്റ്റാന്പ്
തിരുവനന്തപുരം: ചെക്ക് കേസുകളിൽ 50,000 രൂപ വരെയുള്ള വ്യവഹാരങ്ങൾക്ക് 250 രൂപയുടെ കോർട്ട് ഫീ സ്റ്റാന്പ് ഒടുക്കണമെന്നു ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ. നിയമസഭയിൽ ധനകാര്യ ബില്ലുമായി ബന്ധപ്പെട്ട നികുതി മാറ്റങ്ങൾ പ്രഖ്യാപിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 50,000 മുതൽ രണ്ടു ലക്ഷം വരെ 500 രൂപയും രണ്ടു ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ 750ഉം അഞ്ചു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ 1,000 വും 10 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ 2,000 രൂപയും കോർട്ട് ഫീസ് ഒടുക്കണം. കൂടാതെ 20 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ 5,000 രൂപയും, 50 ലക്ഷത്തിന് മുകളിൽ പതിനായിരം രൂപയുമാണ് കോർട്ട് ഫീസ്. മോട്ടോർ വാഹന നികുതികളിലും ഇളവ് പ്രഖ്യാപിച്ചു. വലിയ ടൂറിസ്റ്റ് ബസുകൾക്ക് ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന ത്രൈമാസ റോഡ് നികുതി നിരക്കുകളിൽ സീറ്റ് ഒന്നിന് 2,250 രൂപ ആയിരുന്ന നികുതി 1,500 ആയി കുറച്ചു. പുഷ് ബാക്ക് സീറ്റ് ഒന്നിന് 2,000 രൂപയാക്കി കുറച്ചു. നിലവിൽ 3,000 രൂപയായിരുന്നു. സ്ലീപ്പർ ബെർത്ത് ഒന്നിന് 4,000 രൂപയിൽനിന്ന് 3,000 രൂപയായി കുറച്ചതായും മന്ത്രി നിയമസഭയിൽ അറിച്ചു.

Source link